ധ്യാനത്തിന്റേയും മൗനപ്രാര്‍ത്ഥനയുടെയും പ്രാധാന്യം എടുത്തുകാട്ടി മാര്‍പാപ്പ

ധ്യാനത്തിന്റെയും മൗനപ്രാര്‍ത്ഥനയുടെയും പ്രാധാന്യം എടുത്തുകാട്ടി മാര്‍പാപ്പാ. ശനിയാഴ്ച ‘നോമ്പ്’ എന്ന ഹാഷ്ടാഗോടു കൂടി കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പാ ഈ പ്രാധാന്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

“നമ്മുടെ ദൗത്യത്തില്‍ നാം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെയും തിരഞ്ഞെടുപ്പുകളെയും പ്രകാശിപ്പിക്കുന്ന ഒരു ആന്തരികവെളിച്ചമായി പ്രത്യാശ, ധ്യാനത്തിലും മൗനപ്രാര്‍ത്ഥനയിലും നമുക്കു നല്‍കപ്പെടുന്നു. ആകയാല്‍, രഹസ്യത്തില്‍ പ്രാര്‍ത്ഥിക്കുകയും ആര്‍ദ്രസ്‌നേഹത്തിന്റെ പിതാവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യേണ്ടത് മൗലികമാണ്” (മത്തായി 6:6) എന്നാണ് പാപ്പാ കുറിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.