മധ്യപൂർവ്വദേശത്തിനു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ മാർപ്പാപ്പ ബാരി സന്ദർശിക്കുന്നു 

മധ്യപൂർവ്വദേശത്ത് സമാധാനം ഉണ്ടാകുന്നതിനും  അതിനായി പ്രാർത്ഥിക്കുന്നതിനുമായി ജൂലൈ എഴാം തീയതി  ഫ്രാൻസിസ് മാർപാപ്പ തെക്കൻ ഇറ്റാലിയൻ നഗരമായ ബാരി സന്ദർശിക്കും.

ഈ പ്രദേശത്തെ ക്രൈസ്തവ സമൂഹങ്ങളുമായും മറ്റു സഭകളുടെ തലവന്മാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്ന് വത്തിക്കാൻ മാധ്യമകാര്യത്തിന്റെ  തലവൻ ഗ്രെഗ് ബുർക് ബുധനാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ബാരി, ഇറ്റലിയുടെ തെക്ക് കിഴക്കൻ പ്രദേശത്തുള്ള അഡ്രിയാറ്റിക് തീരത്താണ് സ്ഥിതി ചെയ്യുന്നത്. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ പേരില്‍ – കരോൾ വോയിറ്റില എയർപോർട്ട് – എന്നാണ് ഇവിടുത്തെ എയർപോർട്ട് അറിയപ്പെടുന്നത്. സെന്റ് നിക്കോളാസിന്റെ പേരിലുള്ള ഈ പുരാതന ബസിലിക്ക കത്തോലിക്കർക്കും ഓർത്തഡോക്സ്കാര്‍ക്കും  തീർത്ഥാടനത്തിന് ഒരുപോലെ പ്രാധാന്യം ഉള്ള  ഇടംകൂടിയാണ്.

ഈ പ്രദേശത്ത് അഞ്ച് മാസത്തിനുള്ളിൽ മാർപ്പാപ്പയുടെ മൂന്നാമത്തെ സന്ദർശനമാണ്  ഇത്. മാർച്ച് മാസത്തിൽ സാൻ ജിയോവാനി റോത്തോന്തോയിൽ  പദ്രെ പിയോയുടെ ശവകുടീരം, അലസ്സാനോ പട്ടണം, ഏപ്രിൽ മാസത്തിൽ മുൻ ബിഷപ്പായ ഡോൺ ടോണിയോ ബെല്ലോയുടെ  ശവകുടീരം എന്നിവിടങ്ങളിൽ പാപ്പ സന്ദർശിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.