ലത്തീൻ: മെയ് 06 തിങ്കൾ, യോഹ. 15:26-16:4 സഹായകൻ

ഇന്ന് വി. ഡൊമിനിക് സാവിയോയുടെ തിരുനാൾ സഭ ആഘോഷിക്കുകയാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് ക്രിസ്തുവിന്റെ സ്നേഹം ഉള്ളിൽ ജ്വലിപ്പിച്ച്  അനേകർക്ക് ക്രിസ്തുവിനെ നല്കിയ ഒരു അപൂർവ വിശുദ്ധജീവിതമായിരുന്നു ഡൊമിനിക് സാവിയോയുടെത്. ഇന്നത്തെ വചനം തന്നെ ആരംഭിക്കുക, ക്രിസ്തു പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്യുന്ന വചനഭാഗത്തിലൂടെയാണ്. ക്രിസ്തുവിനു സാക്ഷ്യം നല്കാൻ നമ്മെ ധൈര്യപ്പെടുത്തുന്നതും ശക്തിപ്പെടുത്തുന്നതും പരിശുദ്ധാത്മാവാണ് എന്ന് ക്രിസ്തു പഠിപ്പിക്കുകയാണ്.

ജീവിതത്തിൽ ക്രിസ്തുവിനു സാക്ഷ്യമേകാൻ നമ്മെ സഹായിക്കുന്നവനാണ് പരിശുദ്ധാത്മാവ്. ആദിമസഭയിലെന്നപോലെ ക്രിസ്തുവിനു സാക്ഷ്യമേകാനും ക്രിസ്തുവിനായി സഹനങ്ങളെ സ്വീകരിക്കാനും ഇന്നും എന്നും തിരുസഭയ്ക്ക് ശക്തിയും പ്രചോദനവും തീക്ഷ്ണതയുമേകുന്നത് പരിശുദ്ധാത്മാവാണ്. വി. ഡൊമിനിക് സാവിയോയെപ്പോലെ ചെറിയ കാര്യങ്ങളിൽപോലും വലിയ ദൈവസ്നേഹം നിറച്ച് ക്രിസ്തുവിനു സാക്ഷ്യം നൽകുന്ന നല്ല പ്രേക്ഷിതരായി മാറാം.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.