സീറോ മലബാർ ഉയിർപ്പുകാലം ആറാം തിങ്കൾ മെയ് 06 മർക്കോ. 10: 13-16 ദൈവരാജ്യം ശിശുക്കൾക്ക്  

“ശിശുക്കള്‍ എന്റെയടുത്തു വരാന്‍ അനുവദിക്കുവിന്‍. അവരെ തടയരുത്. എന്തെന്നാല്‍, ദൈവരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്.” ഇതാണ് യേശുവിന്റെ വാക്കുകൾ. സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കാൻ ശിശുവിനെപ്പോലെയാകണമെന്ന് ഇന്നത്തെ വചനത്തിലൂടെ യേശു നമ്മോട് ആഹ്വാനം ചെയ്യുന്നു.

ഏറ്റവും കൂടുതല്‍ വിശ്വാസവും ശരണവും മാതാപിതാക്കളിലര്‍പ്പിക്കുന്നത് ശിശുക്കളാണ്. നിർമ്മലതയും നിഷ്കളങ്കതയും ശിശുക്കളുടെ പ്രത്യേകതയാണ്. കാപട്യമില്ലാത്ത സ്നേഹമാണ് ശിശുക്കളുടേത്. ഇങ്ങനെയുള്ള ശിശുക്കളെപ്പോലെ, വിശ്വാസവും ശരണവും പൂർണ്ണമായും ദൈവത്തിലര്‍പ്പിക്കുന്നവനാണ് സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നത്. ദൈവത്തിന്റെ കരുതലില്‍ ശരണപ്പെടുകയും ദൈവം കൂടെയുണ്ടെന്ന് തുടര്‍ച്ചയായി വിശ്വസിക്കുകയും ചെയ്യുക. ശിശുസഹജമായ ഹൃദയത്തോടെ ജീവിക്കാൻ നമുക്കും ശ്രമിക്കാം.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.