സമൂഹമാധ്യമങ്ങളിൽ വൈറലായി മാസ്ക്ക് ധരിച്ച പാപ്പായുടെ ചിത്രം

ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം പൊതുജനങ്ങളുമായുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയിൽ പാപ്പാ എത്തിയത് മാസ്ക്ക് ധരിച്ചാണ്. ഇത് ആദ്യമായാണ് പാപ്പായുടെ മാസ്ക്ക് ധരിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ കാണുന്നത്.

500 -ഓളം പേർ വത്തിക്കാനിലെ അപ്പോസ്തോലിക കൊട്ടാരത്തിന്റെ മുറ്റത്ത് പാപ്പായുടെ സന്ദർശന വേളയിൽ ഉണ്ടായിരുന്നു. എന്നാൽ, ആളുകൾക്ക് ഷേക്ക് ഹാൻഡ് കൊടുക്കുകയും കുഞ്ഞുങ്ങളെ ചുംബിക്കുകയും ചെയ്യുന്ന പതിവ് കൊറോണ വൈറസ് പകർച്ചവ്യാധി മൂലം പാപ്പാ ഇത്തവണ ഉപേക്ഷിച്ചു. ഫെബ്രുവരി 26 -ന് ശേഷമുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്. പാപ്പായെ കാണുവാൻ ആളുകൾ തടിച്ചുകൂടുകയും സ്വന്തം മാസ്‌ക്കുകൾ താഴ്ത്തുകയും ചെയ്തു. വിശ്വാസികളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പകർച്ചവ്യാധി ഒഴിവാക്കാൻ ഷെയ്ക്ക് ഹാൻഡ് നൽകരുത്. എല്ലാവരും ഇരിപ്പിടങ്ങളിലേക്ക് മടങ്ങണമെന്നും പാപ്പാ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.