പ്രബോധനങ്ങളിലും സർഗ്ഗാത്മകതയിലും സ്വാതന്ത്ര്യത്തിലും സഭ ഒരുമിച്ച് നടക്കണം: പാപ്പാ

പ്രബോധനങ്ങളിലും സർഗ്ഗാത്മകതയിലും സ്വാതന്ത്ര്യത്തിലും സഭ ഒരുമിച്ച് നടക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ. സ്ലോവാക്യൻ സന്ദർശനത്തിനിടെ ബിഷപ്പുമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

സുവിശേഷത്തിന്റെ സന്തോഷം ഇപ്പോഴും ക്രിസ്തുവാണ്. എന്നാൽ ഈ സുവാർത്തയുടെ കാലത്തിലൂടെയും ചരിത്രത്തിലൂടെയും കടന്നുപോകുന്ന വഴികൾ വ്യത്യസ്തങ്ങളുമാണെന്നു പാപ്പാ കൂട്ടിച്ചേർത്തു.

“സുവിശേഷവൽക്കരണം ഒരു പ്രക്രിയയാണ്. അത് പുതുമയുടെ ഫലവത്തായ വിത്താണ്. എല്ലാറ്റിനെയും പുതുക്കുന്ന ആത്മാവിന്റെ പുതുമയാണ്. എന്നാൽ കർഷകൻ ഇപ്പോഴും യേശുതന്നെയാണ്. വളർച്ച നൽകുന്നവൻ ദൈവവും. ആളുകളുടെ മനസ്സിൽ സ്വാതന്ത്ര്യം ഉണ്ട്. അതുകൊണ്ടുതന്നെ കർക്കശമായ മത വിശ്വാസത്തിൽ നിന്ന് മുക്തമാക്കാൻ ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. കാരണം വിശ്വാസത്തിന്റെ പേരിൽ ആരും സമ്മർദ്ധം അനുഭവയ്ക്കരുത്,” പാപ്പാ പ്രസ്താവിച്ചു.

സൗഹൃദവും സ്വാതന്ത്ര്യവും സഭയ്ക്കാവശ്യമാണെന്നു കൂട്ടിച്ചേർത്ത പാപ്പാ കർദ്ദിനാൾ ജോൺ ക്രിസോസ്‌തോം കോറിക്കിനെപ്പറ്റിയും എടുത്തുപറഞ്ഞു. തനിക്കുവേണ്ടി പ്രാർത്ഥിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് പാപ്പാ കൂടിക്കാഴ്ച അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.