ക്രിസ്തുവുമായുള്ള ഐക്യത്തിന്റെ അടയാളം ജീവകാരുണ്യ പ്രവർത്തികൾ: മാർപാപ്പ

പ്രാർത്ഥന എന്നത് ക്രിസ്തുവുമായി ഐക്യപ്പെടുന്നതിനുള്ള ഉപാധിയാണെന്ന് മാർപാപ്പാ. വേദപാരംഗതയും നിഷ്പാദുക കർമ്മലീത്താ സമൂഹാംഗവുമായ ആവിലായിലെ വി. ത്രേസ്യയുടെ ഓർമ്മത്തിരുന്നാൾ ദിനത്തിൽ, ‘യേശുവിന്റെ വിശുദ്ധ ത്രേസ്യ’ എന്ന ഹാഷ്ടാഗോടു കൂടി കുറിച്ച ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പാ ഇപ്രകാരം ഉദ്ബോധിപ്പിക്കുന്നത്.

മൂന്ന് ട്വിറ്റർ സന്ദേശത്തിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്:

“പ്രാർത്ഥന എന്നത് അസാധാരണ കാര്യങ്ങൾ അനുഭവിച്ചറിയുന്നതിനു വേണ്ടിയുള്ളതല്ല പ്രത്യുത, ക്രിസ്തുവുമായി ഐക്യപ്പെടാനുള്ള വേദിയാണെന്ന് വി. അമ്മത്രേസ്യ നമ്മെ പഠിപ്പിക്കുന്നു. ഈ ഐക്യം യഥാർത്ഥമാണെന്നതിന്റെ അടയാളമാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾ.”

എല്ലാ വർഷവും ഒക്ടോബർ 15 -ന് ഐക്യരാഷ്ട്ര സഭ ഗ്രാമീണസ്ത്രീകൾക്കായുള്ള അന്താരാഷ്ട്ര ദിനം ആചരിക്കുന്നതിനോടനുബന്ധിച്ച് അന്നു തന്നെ പാപ്പാ, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് സ്ത്രീകൾ നടത്തുന്ന ത്യാഗോജ്ജ്വല യത്നങ്ങളെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട്, ഗ്രാമീണസ്ത്രീകളുടെ ദിനം (#RuralWomenDay) എന്ന ഹാഷ്ടാഗോടു കൂടി ഒരു സന്ദേശം ട്വിറ്ററിൽ കുറിച്ചു.

“ഭക്ഷണലഭ്യത, തുല്യമായ വിഭവ വിതരണം, ഓരോ മനുഷ്യനും സ്വന്തം അഭിലാഷങ്ങൾ സാക്ഷാത്ക്കരിക്കുന്നതിനുള്ള സാധ്യത എന്നിവ ഉറപ്പു വരുത്തുന്ന ജാലകർമ്മം തീർക്കാൻ പരിശ്രമവും ത്യാഗവും നമ്മെ എങ്ങനെ പ്രാപ്തരാക്കുന്നുവെന്ന് പഠിപ്പിക്കുന്നതിനുള്ള ധാരാളം കാര്യങ്ങൾ ഗ്രാമീണസ്ത്രീകൾക്കുണ്ട്” – എന്നാണ് പാപ്പാ ട്വിറ്ററിൽ കണ്ണി ചേർത്തത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.