ഒരുമിച്ചു പ്രാർത്ഥിക്കുവാനും പരസ്പരം സഹായിക്കുവാനും യുവജനങ്ങളോട് ആഹ്വാനം ചെയ്ത് പാപ്പാ

ഒരുമിച്ചു പ്രാർത്ഥിക്കുവാനും പരസ്പരം സഹായിക്കുവാനും യുവജനങ്ങൾക്കു കഴിയണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. തെയ്‌സ പ്രാർത്ഥന കൂട്ടായ്മയ്ക്ക് അയച്ച കത്തിലാണ് പാപ്പാ ഇപ്രകാരം വെളിപ്പെടുത്തിയത്.

ഒറ്റപ്പെടലിൽ ജീവിതത്തെ അഭിമുഖീകരിക്കാൻ ആർക്കും കഴിയില്ല. നമ്മെ പിന്തുണയ്ക്കുന്നതും സഹായിക്കുന്നതും മുന്നോട്ട് നോക്കാൻ പരസ്പരം പ്രോത്സാഹിപ്പിക്കുന്നതുമായ ഒരു സമൂഹം ആവശ്യമാണ്. നിരാശ വിതച്ച് നിരന്തരമായ അവിശ്വാസം ഉളവാക്കുന്നവരുടെ കൂട്ടത്തിലാകരുത് നിങ്ങൾ. അത്തരമൊരു നികൃഷ്ട മനോഭാവം, ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ആത്മാവിനാൽ നമുക്കു നൽകിയ പ്രത്യാശയുടെ ശക്തിയെ നിർവീര്യമാക്കും – പാപ്പാ ചൂണ്ടിക്കാട്ടി.

ക്രിസ്തു നൽകിയ പ്രത്യാശ നിങ്ങളിൽ നിറയട്ടെ. അത് ക്രിസ്തുവിനെ അനുഗമിക്കാനും ഏറ്റവും ദരിദ്രരോടൊപ്പം പ്രവർത്തിക്കാനും നിങ്ങൾക്ക് ധൈര്യം നൽകും. പ്രത്യേകിച്ച് ഇന്നത്തെ ലോകത്തിന്റെ പ്രതിസന്ധികളെ തരണം ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്കു അത് പ്രത്യാശ പകരും – പാപ്പാ വ്യക്തമാക്കി.

നാൽപതു വർഷത്തിനിടെ ആദ്യമായി തെയ്‌സ കൂട്ടായ്മ, ശൂന്യമായ ദൈവാലയങ്ങളോടെ നടക്കും. മുൻവർഷങ്ങളിൽ യൂറോപ്യൻ യുവാക്കൾ മണിക്കൂറുകളോളം നിശബ്ദമായ പ്രാർത്ഥന, ആരാധന, മെഡിറ്റേഷൻ, വചനപ്രസംഗം എന്നിവയ്ക്കായി ചിലവഴിച്ചിരുന്നു. എന്നാൽ കോവിഡ് സാഹചര്യത്തിൽ ഓൺലൈൻ ആയിട്ടാണ് തെയ്‌സ കൂട്ടായ്മ നടത്തപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.