ഒരു ശരാശരിക്കാരന്‍ ആയാല്‍ മതിയെന്ന് കരുതുന്നതാണ് യുവജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്ന് പാപ്പ  

തങ്ങള്‍ക്ക് ചുറ്റുമുള്ള പ്രശ്‌നങ്ങളോ വെല്ലുവിളികളോ ഒന്നുമല്ല ഇന്നത്തെ യുവജനം ഇന്ന് അനുഭവിക്കുന്ന പ്രശ്‌നം, മറിച്ച്, തങ്ങള്‍ നില്‍ക്കുനിടത്തു നിന്നും അല്‍പ്പം പോലും വ്യതിച്ചലിക്കാതെ തുടരുന്നതാണ് ഏറ്റവും വലിയ പ്രശ്‌നമെന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ ഒന്ന് ശ്രമിക്കുക പോലും ചെയ്യാതെ, തങ്ങളുടെ സുഖപ്രദമായ മേഖലയില്‍ തന്നെ ഒതുങ്ങി കൂടാനുള്ള ആഗ്രഹമാണ് ഇതിന് കാരണമെന്ന് വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷത്തിലെ ധനികനായ യുവാവ് യേശുവിനോട് നിത്യജീവന്‍ നേടാന്‍ എന്തുചെയ്യണമെന്ന് അന്വേഷിക്കുന്ന സന്ദര്‍ഭം ചൂണ്ടിക്കാണിച്ചു കൊണ്ട് പാപ്പ പറഞ്ഞു.

ഇക്കാലത്തെ ചെറുപ്പക്കാരില്‍ പലരും ജീവിതത്തിന്റെ അര്‍ഥം തേടി പോകുന്നുണ്ടെങ്കിലും ലൗകിക സുഖങ്ങളില്‍ ഭ്രമിച്ച് അവസാനം ശൂന്യതയിലേക്കാണ് കൂപ്പുകുത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജീവിതത്തില്‍ വിജയിക്കണമെങ്കില്‍ തങ്ങള്‍ വെല്ലുവിളികളെ സ്വീകരിക്കാനും തങ്ങളുടെ കഴിവുകളേയും കോട്ടങ്ങളെയും കുറിച്ച് അറിഞ്ഞിരിക്കാനും പരിശ്രമിക്കണമെന്നും  അദ്ദേഹം കൂട്ടിചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.