മ്യാന്‍മറില്‍ സമാധാനം പുലരുന്നതിനായി പ്രാര്‍ത്ഥന ആവശ്യപ്പെട്ട് ഫ്രാന്‍സിസ് പാപ്പാ

സംഘര്‍ഷഭരിതമായ അന്തരീക്ഷം നിലനില്‍ക്കുന്ന മ്യാന്‍മറില്‍ സമാധാനം പുലരുന്നതിനായി വിശ്വാസികളോട് പ്രത്യേകം പ്രാര്‍ത്ഥന ആവശ്യപ്പെട്ട് ഫ്രാന്‍സിസ് പാപ്പാ. മേയ് മാസത്തില്‍ നാം പ്രത്യേകമായി ചൊല്ലുന്ന ജപമാലകളോട് ചേര്‍ത്ത് ഈ പ്രത്യേക നിയോഗത്തിനുവേണ്ടി പരിശുദ്ധ അമ്മയോട് മാദ്ധ്യസ്ഥ്യം തേടണമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

സൈനികഭരണത്തിനെതിരെ സംഘടിച്ച പ്രതിഷേധക്കാര്‍ക്കുനേരെ സുരക്ഷാസേന ആക്രമണം അഴിച്ചുവിട്ട സാഹചര്യം ചൂണ്ടിക്കാട്ടിയാണ് പാപ്പാ ലോകത്തോട് ഈ അഭ്യര്‍ത്ഥന നടത്തിയത്. ഇതിനോടകം സൈനിക ആക്രമണത്തില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെടുകയും ചെയ്തു.

“ബുദ്ധിമുട്ടുകളുടേയും പ്രയാസങ്ങളുടേയും ഈ കാലത്ത് നാം ഓരോരുത്തരും നമ്മുടെ അമ്മയുടെ പക്കല്‍ സഹായം തേടുകയാണ്. മ്യാന്‍മറില്‍ സമാധാനവും ഐക്യവും പുനഃസ്ഥാപിക്കാന്‍ കഴിയുന്ന ഓരോ വ്യക്തികളുടേയും ഹൃദയങ്ങളെ പരിശുദ്ധ അമ്മ സ്വാധീനിക്കണമേയെന്ന് സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥയോട് നമുക്ക് പ്രാര്‍ത്ഥിക്കാം” – പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.