ദൈവവും മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധം വീണ്ടെടുക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ

ദൈവത്തോടും മനുഷ്യരോടും അവശേഷിക്കുന്ന പ്രകൃതിയോടുമുള്ള ബന്ധം വീണ്ടെടുക്കാന്‍ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. സൃഷ്ടിയുടെ പരിപാലനത്തിനായുള്ള ലോക പ്രാർത്ഥനാദിനത്തോടനുബന്ധിച്ചുള്ള സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം ആഹ്വാനം ചെയ്തിരിക്കുന്നത്.

സൃഷ്ടിയുടെ ആത്യന്തികമായ ലക്ഷ്യം ദൈവത്തിൽ എത്തിച്ചേരുക എന്നതാണ്. എന്നാൽ ഇന്ന് നാം ഈ ലോകത്തിൽ നിലനിൽക്കുന്നത് ബന്ധങ്ങളിലൂടെയാണ്. ദൈവവുമായും സഹോദരങ്ങൾ അടങ്ങുന്ന പൊതുഭവനത്തിലെ അംഗങ്ങളുമായും ദൈവത്തിന്റെ സൃഷ്ടിജാലങ്ങളുമായും ഉള്ള ബന്ധത്തിൽ തന്നെ. പരസ്പരപൂരകവും ദൈവത്തിലേയ്ക്ക് നമ്മെ നയിക്കുന്നതുമായ ഈ ബന്ധങ്ങളുടെ പ്രാധാന്യം   ഓർമ്മിപ്പിക്കുക എന്ന ദൗത്യമാണ് ഈ ജൂബിലി വർഷത്തിനുള്ളത് – പാപ്പാ ഓർമിപ്പിച്ചു.

“നമ്മുടെ സ്നേഹനിധിയായ സ്രഷ്ടാവായ ദൈവത്തിലേയ്ക്കു മടങ്ങിവരേണ്ട സമയമാണ് ഇത്. എല്ലാറ്റിന്റെയും ഉറവിടവും ഉത്ഭവവുമായ സ്രഷ്ടാവുമായി നമുക്ക് സമാധാനപരമായ ബന്ധമില്ലെങ്കിൽ അവിടുത്തെ സൃഷ്ടിയുമായി പൊരുത്തപ്പെടാൻ കഴിയില്ല. ഒപ്പം ഭൂമിയുടെ നിലവിളിക്ക് ഉത്തരം കൊടുക്കേണ്ട സമയമാണ് ഇത്. ജൈവവൈവിധ്യത്തിന്റെ ശിഥിലീകരണം, കാലാവസ്ഥാദുരന്തങ്ങൾ ഇവയെല്ലാം പ്രകൃതിയോട് ഒപ്പം നിൽക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നമ്മെ ഓർമ്മപ്പെടുത്തുന്നു” -പാപ്പാ സന്ദേശത്തിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.