അമേരിക്കയ്ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പാ

ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കണമെന്ന് അമേരിക്കന്‍ ജനതയെ ഓര്‍മ്മിപ്പിച്ചും അമേരിക്കയ്ക്കുവേണ്ടി പ്രാര്‍ത്ഥിച്ചും ഫ്രാന്‍സിസ് പാപ്പ. അമേരിക്കയിലെ കാപ്പിറ്റല്‍ കെട്ടിടത്തില്‍ പ്രതിഷേധക്കാര്‍ അതിക്രമിച്ചുകയറി അഴിച്ചുവിട്ട അക്രമത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പാപ്പായുടെ വാക്കുകള്‍.

പ്രക്ഷോപത്തിനിടെ കൊല്ലപ്പെട്ടവരുടെ ആത്മശാന്തിക്കായി ആഞ്ചലൂസ് സന്ദേശത്തിന്റെ സമാപനത്തില്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു പാപ്പ. അക്രമത്തെ അപലപിച്ച് അമേരിക്കയിലെ കത്തോലിക്കാ മെത്രാന്‍ സമിതിയും വിവിധ രൂപതാധ്യക്ഷന്മാരും രംഗത്തെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.