സമാധാന നോബൽ സമ്മാനജേതാവ് പെരസ് എസ്ക്വിവലിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിച്ച് മാർപാപ്പ

രോഗബാധിതനായ അർജന്റീനിയൻ സമാധാന നൊബേൽ സമ്മാനജേതാവ് അഡോൾഫോ പെരസ് എസ്‌ക്വിവലിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പാ. ആശുപത്രിയിൽ ആയിരിക്കുന്ന അദ്ദേഹത്തിന് പൂർണ്ണ ആരോഗ്യം ലഭിക്കുന്നതിനായി പ്രാർത്ഥിക്കുന്നുവെന്ന് ജനുവരി രണ്ടിന് പാപ്പാ പറഞ്ഞു.

അർജന്റീനയിലെ മാർ ഡെൽ പ്ലാറ്റയിലെ കടൽത്തീര റിസോർട്ടിലെ ആശുപത്രിയിലാണ് മോശം ആരോഗ്യത്തെ തുടർന്ന് അദ്ദേഹത്തെ താമസിപ്പിച്ചിരിക്കുന്നത്. “90 -കാരനായ അദ്ദേഹത്തിന്റെ വേഗത്തിലുള്ള സുഖപ്രാപ്തിക്കായി സാമീപ്യവും പ്രാർത്ഥനയും അറിയിക്കുന്നു” – പാപ്പാ പറഞ്ഞു. പെരസ് എസ്ക്വിവലിന്റെ ഭാര്യ അമാൻഡ ഗ്വെറേനോക്കും മാർപാപ്പ ആശംസകൾ അയച്ചു.

1976 മുതൽ 1983 വരെ അർജന്റീന ഭരിച്ച സൈനിക സ്വേച്ഛാധിപത്യത്തിനെതിരായ സമാധാനപരമായ പ്രവർത്തനത്തിന് കലാകാരനും എഴുത്തുകാരനുമായ പെരസ് എസ്ക്വിവെലിന് 1980 -ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. അടിച്ചമർത്തൽ തന്ത്രങ്ങൾക്കെതിരെ സംസാരിച്ചതിന് 14 മാസത്തോളം അദ്ദേഹം സൈനിക ഭരണകൂടത്തിന്റെ കസ്റ്റഡിയിലുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.