കുടുംബത്തിൽ സമാധാനമുണ്ടാകാനായി പ്രാർത്ഥിക്കുക: ഫ്രാൻസിസ് പാപ്പാ

‘സമാധാനം’ എന്ന സമ്മാനത്തിനായി എല്ലാ ദിവസവും കുടുംബങ്ങൾ ഒരുമിച്ച് പ്രാർത്ഥിക്കണ മെന്ന് ഫ്രാൻസിസ് പാപ്പാ. ഡിസംബർ 26-ന് തിരുകുടുംബത്തിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള തന്റെ ആഞ്ചലൂസ് സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“നമ്മുടെ നിധിയായ കുടുംബത്തെ നിലനിർത്താനും സംരക്ഷിക്കാനും നമുക്കെല്ലാവർക്കും സ്വയം പ്രതിജ്ഞാബദ്ധരാകാം. നമുക്ക് ദൈവത്തിന് നന്ദി പറയുകയും നമ്മുടെ കുടുംബങ്ങൾക്കായി പ്രാർത്ഥിക്കുകയും ചെയ്യാം” – പാപ്പാ പറഞ്ഞു. നസ്രത്തിലെ ലളിതവും എളിമയുള്ളതുമായ തിരുകുടുംബത്തെ ഓർമ്മിക്കുന്ന ദിവസം ഈ രഹസ്യത്തിന്റെ മനോഹാരിതയെയും അത് നമ്മെയും നമ്മുടെ സ്വന്തം കുടുംബങ്ങളെയും പഠിപ്പിക്കുന്നതിനെക്കുറിച്ചും പാപ്പാ സംസാരിച്ചു.

പരമ്പരാഗത മരിയൻ പ്രാർത്ഥനയായ ആഞ്ചലൂസ് പ്രാർത്ഥനയ്ക്ക് ശേഷം, പല രാജ്യങ്ങളിലും, പ്രത്യേകിച്ച് ഇറ്റലിയിലെ കുറഞ്ഞ ജനനനിരക്കിനെക്കുറിച്ചുള്ള ആശങ്ക പാപ്പാ പങ്കുവെച്ചു. പല ദമ്പതികൾക്കും കൂടുതൽ കുട്ടികൾ വേണമെന്നുള്ള ആഗ്രഹം നഷ്ടപ്പെട്ടുവെന്നും കൂടാതെ പല ദമ്പതികളും കുട്ടികൾ ഇല്ലാതെ ജീവിക്കാൻ ഇഷ്ടപ്പെടുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.