സഭ നിങ്ങളുടെ ഭവനം: യുവാക്കളോട് ഫ്രാൻസിസ് മാർപാപ്പ 

സഭ നിങ്ങളോരോരുത്തരുടെയും ഭവനമാണെന്നു യുവജനങ്ങളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. സ്ലോവാക്യയിലെ പേപ്പൽ സന്ദർശനവേളയിൽ യുവജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ലോവാക്യയിലെ ലോക്കൊമൊട്ടീവ്സ് സ്റ്റേഡിയത്തിൽ പാപ്പായെ കാണാൻ ഇരുപതിനായിരത്തോളം യുവജനങ്ങളാണ് പാട്ടും നൃത്തവുമായി തടിച്ചുകൂടിയത്. ജീവിതത്തിനും വിശ്വാസത്തിനും ഉതകുന്ന  രീതിയുള്ള ഉപദേശങ്ങളാണ് പാപ്പാ സ്ലോവാക്യയിലെ യുവജനങ്ങൾക്ക് നൽകിയത്.
“രൂപഭാവങ്ങൾക്കപ്പുറമുള്ള ഒരു സൗന്ദര്യം സ്വപ്നം കാണാനും നൈമിഷികമായ മോഹങ്ങളിൽ നിന്നും അകന്നു നിൽക്കുക. നിങ്ങളുടെ കുറവുകളിലും പിഴവുകളിലും ലജ്ജിക്കരുത്. കാരണം നിങ്ങളെ അംഗീകരിക്കാനും സ്നേഹിക്കാനും തയ്യാറുള്ള നിങ്ങളെപ്പോലെ തന്നെ ഒരാൾ ഉണ്ട്,” പാപ്പാ യുവജനങ്ങളെ ഓർമ്മിപ്പിച്ചു. പാപ്പാ തങ്ങളുടെ രാജ്യം സന്ദർശിച്ചതിൽ അതീവ സന്തോഷമുണ്ടെന്ന് സ്ലോവാക്യയിലെ യുവജനങ്ങൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.