പ്രകടനങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും എതിരെ ഫ്രാന്‍സിസ് പാപ്പായുടെ അപേക്ഷ

ലോകത്തുടനീളം അരങ്ങേറുന്ന വിവിധ പ്രക്ഷോഭങ്ങളേയും പ്രകടനങ്ങളേയും അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് സ്വകയറില്‍ വച്ചാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

‘സാമൂഹികവും രാഷ്ട്രീയ പരവുമായ അതൃപ്തിയും നിരാശയുമാണ് പല ആളുകളേയും പ്രക്ഷോഭങ്ങളിലേക്കും സമരമുറകളിലേയ്ക്കും അതുവഴിയായി പല സംഘര്‍ഷങ്ങളിലേയ്ക്കും നയിക്കുന്നത്. എന്നാല്‍ എത്രയൊക്കെ അതൃപ്തി ഉണ്ടായാലും സമാധാനത്തിന്റെ മാര്‍ഗങ്ങളിലൂടെ അവയെ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താനും ആവശ്യമായ നീതി നേടിയെടുക്കാനും പൊതുജനത്തിന് കഴിയണം. പകരം അക്രമത്തിന്റെയോ ഭീകരതയുടേയോ മാര്‍ഗം അവലംബിക്കരുത്.’ പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.