സാത്താന്‍റെ പ്രലോഭനത്തില്‍ വീഴാനുള്ളതല്ല ഉന്നതത്തില്‍ നിന്നുള്ള നോട്ടം

ലോകവസ്തുക്കളുടെ അവകാശാധികാരങ്ങള്‍ നമുക്കു വാഗ്ദാനം ചെയ്യുന്ന സാത്താന്‍റെ പ്രലോഭനത്തില്‍ വീഴാനുള്ളതല്ല ഉന്നതത്തില്‍ നിന്നുള്ള ഈ നോട്ടം എന്ന് ഫാ. ബെര്‍ണ്ണാര്‍ദൊ ഫ്രാന്‍ചെസ്കൊ മരിയ ജാന്നി. ഫ്രാന്‍സിസ് പാപ്പായ്ക്കും റോമന്‍ കൂരിയായിലെ സഹകാരികൾക്കുമായി ആരംഭിച്ച തപസ്സുകാല ധ്യാനത്തിന്‍റെ തുടക്കത്തിലാണ് അദ്ദേഹം ഈ ചിന്ത പങ്കുവച്ചത്.

ലോകവസ്തുക്കളുടെ അവകാശാധികാരങ്ങള്‍ നമുക്കു വാഗ്ദാനം ചെയ്യുന്ന സാത്താന്‍റെ പ്രലോഭനത്തില്‍ വീഴാനുള്ളതല്ല ഉന്നതത്തില്‍ നിന്നുള്ള ഈ നോട്ടമെന്നും, നേരെ മറിച്ച്, പരിശുദ്ധാരൂപിയാലും കര്‍ത്താവിന്‍റെ വചനത്താലും പ്രചോദിതമായ ഒരു നോട്ടമാണിതെന്നും, ഇത് ധ്യാനാത്മകതയുടെയും കൃതജ്ഞതയുടെയും ആവശ്യമായ ജാഗ്രതയുടെയും പ്രവചനാത്മകതയുടെയുമായ വീക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ ചരിത്രത്തിലൂടെയും ജീവിതത്തിലൂടെയുമുള്ള കടന്നു പോകലില്‍ കര്‍ത്താവ് അവശേഷിപ്പിക്കുന്ന അടയാളങ്ങള്‍ തിരിച്ചറിയാന്‍ നമുക്കു കഴിയണമെങ്കില്‍ സ്നേഹത്തിന്‍റെ അഗ്നി ജ്വലിക്കേണ്ടതുണ്ടെന്നും ധ്യാനപ്രാസംഗികന്‍ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.