ദൈവത്തിന്റെ വചനം നിങ്ങളുടെ ഹൃദയങ്ങളില്‍ ആഴ്ന്നിറങ്ങട്ടെ: ഫ്രാന്‍സിസ് പാപ്പ

കുര്‍ബാനയുടെ സമയത്തുള്ള ബൈബിള്‍ വായനകളെ കത്തോലിക്കര്‍ തുറന്ന ഹൃദയത്തോടെ സ്വീകരിക്കണമെന്നു ഫ്രാന്‍സിസ് പാപ്പാ. തുറന്ന മനസോടെയുള്ള ദൈവവചന സ്വീകരണം അത് ഹൃദയത്തില്‍ ആഴത്തില്‍ പതിയുന്നതിനും ജീവിതത്തില്‍ നല്ല ഫലം തരുന്നതിനും കാരണമാകും എന്ന് പാപ്പ വിശ്വാസികളെ ഓര്‍മിപ്പിച്ചു . ഞായറാഴ്ച നടന്ന പ്രാര്‍ഥനയിലാണ് പാപ്പ ഈ കാര്യം വ്യക്തമാക്കിയത്.

“നാം ദൈവവചനത്തെ സ്വാഗതം ചെയ്യുന്നത് എങ്ങനെയാണെന്ന് ഒന്ന് ആലോചിച്ചു നോക്കൂ. ഞായറാഴ്ച നാം ദൈവവചനം ശ്രവിക്കുന്നു. എന്നാല്‍ നാം അതിനെ അലസതയോടെയോ ബഹ്യമായോ മാത്രം ശ്രദ്ധിച്ചാല്‍ നമുക്ക് പ്രയോജനം ഉണ്ടാവുകയില്ല,” ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.  തുറന്ന മനസ്സോടെയും വിശാലമായ കാഴ്ച്ചപ്പാടോടെയും പ്രാര്‍ത്ഥനയെ കാണേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറയുകയായിരുന്നു അദ്ദേഹം.

മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തിന്റെ ആവശ്യകതയെക്കുറിച്ചും അത് വരുത്തുന്ന നന്മയെക്കുറിച്ചും പാപ്പാ  സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.