അര്‍ജന്റീനയിലെ കാരിത്താസ് സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ഫ്രാന്‍സിസ് പാപ്പായുടെ സന്ദേശം

കാലത്തിന്റെയും സാഹചര്യങ്ങളുടെയും അടയാളങ്ങളറിഞ്ഞ് ജീവിക്കണമെന്നും എങ്ങനെ കൂടുതല്‍ സ്‌നേഹിക്കുവാനും സേവിക്കുവാനും സാധിക്കുമെന്ന് പരിശോധിക്കണമെന്നും അര്‍ജന്റീനയിലെ കാരിത്താസ് സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ഫ്രാന്‍സിസ് പാപ്പായുടെ സന്ദേശം.

‘യാത്ര 2021’ എന്ന പേരില്‍ അര്‍ജന്റീനയിലെ കാരിത്താസ് സന്നദ്ധപ്രവര്‍ത്തകര്‍ നടത്താന്‍ പോകുന്ന സമ്മേളനത്തിനയച്ച വീഡിയോ സന്ദേശത്തില്‍, ഇന്നിന്റെ പ്രത്യേകതകളെ തിരിച്ചറിഞ്ഞ് ജീവിക്കാനും അതുവഴി മെച്ചപ്പെട്ട സേവനം കാഴ്ചവയ്ക്കാനും പാപ്പാ ആഹ്വാനം ചെയ്തു. ഓരോ മൂന്നു വര്‍ഷം കൂടുമ്പോളും നടത്തപ്പെടുന്ന ഈ സമ്മേളനത്തില്‍, മറ്റുള്ളവരിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള മെച്ചപ്പെട്ട മാര്‍ഗ്ഗങ്ങളെക്കുറിച്ചാണ് വിചിന്തനം ചെയ്യുക. ഈ അവസരത്തില്‍, സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്കെല്ലാവര്‍ക്കും നന്മകള്‍ നേര്‍ന്ന പാപ്പാ, നിങ്ങളുടെ യാത്രയില്‍ ദൈവം നിങ്ങളോടൊത്തുണ്ടാകട്ടെ എന്നും ആശംസിച്ചു.

സമയത്തിന്റെയും സാഹചര്യങ്ങളുടെയും അടയാളങ്ങള്‍ പരിശുദ്ധാത്മാവിന്റെ വെളിച്ചത്തില്‍ മനനം ചെയ്ത് എപ്രകാരം മറ്റുള്ളവരെ കൂടുതല്‍ പ്രായോഗികമായും മെച്ചമായും സ്‌നേഹിക്കാനും സേവിക്കാനും സാധിക്കും എന്ന് പരസ്പരമുള്ള ആശയവിനിമയത്തിലൂടെയും അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിലൂടെയും മനസ്സിലാക്കാനാണ് കാരിത്താസ് സന്നദ്ധപ്രവര്‍ത്തകരുടെ ഈ സമ്മേളനം നടത്തുന്നത്.

ഇടവക – രൂപത – ദേശീയതലങ്ങളിലുള്ള കാരിത്താസ് ഉപവിപ്രവര്‍ത്തകര്‍ എല്ലാവരും ചേര്‍ന്നുള്ള ഈ സംരംഭം സന്നദ്ധപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ഉണര്‍വ്വേകാനും പരസ്പരമുള്ള പങ്കുവയ്ക്കലിലൂടെ നിലവിലെ കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകളെ കൂട്ടായി തരണം ചെയ്ത് മുന്നോട്ടു പോകുക എന്ന ലക്ഷ്യവും മുന്നില്‍ കണ്ടുള്ളതാണ്.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.