500 പാവപ്പെട്ടവരുമായി ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച നടത്തും

നവംബർ 12 -ന് ഫ്രാൻസിസ് പാപ്പാ ഇറ്റലിയിലെ അസ്സീസി സന്ദർശിക്കും. അവിടെ വെച്ച് യൂറോപ്പിലുടനീളമുള്ള 500 റോളം ദരിദ്രരോടൊപ്പം പാപ്പാ സമയം ചെലവഴിക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. ഈ വർഷം നവംബർ 14 ഞായറാഴ്ച ‘പാവപ്പെട്ടവരുടെ ദിന’ത്തിന്റെ അഞ്ചാം വാർഷികമാണ്. അതിനോട് അനുബന്ധിച്ചാണ് പാപ്പായുടെ സന്ദർശനം.

ഈ മീറ്റിംഗ് സംഘടിപ്പിക്കുന്നത് പൊന്തിഫിക്കൽ കൗൺസിൽ ഫോർ ദി പ്രൊമോഷൻ ഓഫ് ദി ന്യൂ ഇവാഞ്ചലൈസേഷൻ ആണ്. ഫ്രാൻസിസ് മാർപാപ്പ വി. ഫ്രാൻസിസിന്റെ ജന്മസ്ഥലമായ അസീസിയിലെ സാന്താ മരിയ ഡെഗ്ലി ആഞ്ചെലി ബസിലിക്കയിൽ സ്വകാര്യ സന്ദർശനം നടത്തും. പിന്നീട് 500 -ഓളം ദരിദ്രരെ കാണുകയും അവരോടൊപ്പം പ്രാർത്ഥിക്കുകയും അവരുടെ അനുഭവങ്ങൾ കേൾക്കുകയും ചെയ്യും.

ഈ വർഷത്തെ ലോക ദരിദ്ര ദിനത്തിന്റെ പ്രമേയം ‘ദരിദ്രർ എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകും’ എന്നാതാണ്. 2016 -ൽ കരുണയുടെ ജൂബിലി വർഷത്തിന്റെ അവസാനത്തിൽ പുറത്തിറക്കിയ തന്റെ അപ്പസ്തോലിക കത്തിലൂടെയാണ് ‘മിസറികോർഡിയ എറ്റ് മിസേര’യിൽ ഫ്രാൻസിസ് മാർപാപ്പ ഈ ദിനം പ്രഖ്യാപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.