കര്‍ദ്ദിനാള്‍ ചോങ് ജിന്‍സൂകിന്റെ നിര്യാണത്തില്‍ പാപ്പായുടെ അനുശോചന സന്ദേശം

ദക്ഷിണ കൊറിയയിലെ സോള്‍ അതിരൂപതയുടെ മുന്‍ അദ്ധ്യക്ഷനായിരുന്ന കര്‍ദ്ദിനാള്‍ ചോങ് ജിന്‍സൂകിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഫ്രാന്‍സിസ് പാപ്പാ സന്ദേശം അയച്ചു. വാര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍ 90-ാമത്തെ വയസ്സില്‍ ഏപ്രില്‍ 27-നാണ് അദ്ദേഹം കാലം ചെയ്തത്. അന്തിമോപചാര ശുശ്രൂഷാ ദിനമായ ഏപ്രില്‍ 29, വ്യാഴാഴ്ച സോള്‍ അതിരൂപതയുടെ ഇപ്പോഴത്തെ അദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ആന്‍ഡ്രൂ യോം സൂ-ജൂങിന് അയച്ച ടെലിഗ്രാമിലൂടെയാണ് പാപ്പാ കൊറിയന്‍ ജനതയെയും അവിടത്തെ സഭാംഗങ്ങളെയും അനുശോചനം അറിയിച്ചത്.

കര്‍ദ്ദിനാള്‍ നിക്കോളാസ് ചോങ് ജിന്‍സൂകിന്റെ നിര്യാണത്തില്‍ താന്‍ അതിയായി ദുഃഖിക്കുകയും കൊറിയയിലെ വൈദികരെയും സന്യസ്തരെയും അത്മായസഹോദരങ്ങളെയും അനുശോചനം അറിയിക്കുകയും പ്രാര്‍ത്ഥന നേരുകയും ചെയ്യുന്നതായി പാപ്പാ അറിയിച്ചു. കൊറിയയിലെ സഭയ്ക്കും പരിശുദ്ധ സിംഹാസനത്തിനും അദ്ദേഹം ചെയ്ത നന്മകള്‍ക്ക് ദൈവത്തിന് നന്ദി പറയുകയും സ്‌നേഹധനനായ ഈ അജപാലകന്റെ ആത്മാവിനെ നല്ലിടയനായ യേശുവിന്റെ കൈകളില്‍ സമര്‍പ്പിക്കുകയും ചെയ്യുന്നതായി പാപ്പാ സന്ദേശത്തില്‍ കുറിച്ചു.

ജീവന്റെ ഉയിര്‍പ്പിലുള്ള പ്രത്യാശയോടെ കര്‍ദ്ദിനാള്‍ ജിന്‍സൂകിന്റെ സംസ്‌കാര ശുശ്രൂഷയില്‍ പങ്കുചേരുന്ന സകലര്‍ക്കും ഉത്ഥിതനായ ക്രിസ്തുവിന്റെ സാമാധാനവും സമാശ്വാസവും നേര്‍ന്നുകൊണ്ട് അപ്പസ്‌തോലിക ആശീര്‍വ്വാദം നല്‍കിക്കൊണ്ടാണ് പാപ്പാ അനുശോചന സന്ദേശം ഉപസംഹരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.