വി. ജോൺപോൾ രണ്ടാമൻ ആഴമായ ആത്മീയതയുടെ മനുഷ്യൻ: ഫ്രാൻസിസ് പാപ്പാ

ആഴമേറിയ ആത്മീയതയുടെ മനുഷ്യനാണ് വി. ജോൺപോൾ രണ്ടാമൻ എന്ന് ഫ്രാൻസിസ് പാപ്പാ. പോൾ ആറാമൻ ഹാളിൽ വിശ്വാസികളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

“എല്ലാ ദിവസവും ആരാധനാപരമായ പ്രാർത്ഥനയിലും സങ്കീർത്തനങ്ങൾ ധ്യാനിക്കുന്നതിലും അദ്ദേഹം ബദ്ധശ്രദ്ധയുള്ളവനായിരുന്നു. ദൈവത്തിന്റെ തിളങ്ങുന്ന മുഖത്തെക്കുറിച്ച് അദ്ദേഹം ചിന്തിച്ചു. ദൈനംദിന ജീവിതത്തിലെ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനുമുമ്പ് ദൈവത്തെ സ്തുതിച്ചുകൊണ്ട് ആരംഭിക്കണമെന്ന് അദ്ദേഹം എല്ലാ ക്രൈസ്തവരെയും ഉദ്‌ബോധിപ്പിച്ചു” – പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.