ദുരിതമനുഭവിക്കുന്ന കുടിയേറ്റക്കാർക്കായി പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പാ

ഇക്കാലത്ത് ഗുരുതരമായ അപകടങ്ങൾ നേരിടുന്ന കുടിയേറ്റക്കാർക്കായി ഒരു നിമിഷം നിശബ്ദമായി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ട് ഫ്രാൻസിസ് പാപ്പാ. നവംബർ 28 -ലെ ആഞ്ചലൂസ് പ്രാർത്ഥനക്കു ശേഷമായിരുന്നു പാപ്പായുടെ ഈ ആഹ്വാനം.

കുടിയേറ്റക്കാർ അനുഭവിക്കുന്ന പ്രയാസങ്ങളിൽ തനിക്ക് വേദനയുണ്ടെന്ന് ഫ്രാൻസിസ് പാപ്പ പറഞ്ഞു. വടക്കേ ആഫ്രിക്കയിലേക്ക് തിരിച്ചയക്കപ്പെടുന്ന കുടിയേറ്റക്കാർ പിടിക്കപ്പെടുകയും അടിമകളാക്കി മാറ്റപ്പെടുകയും ചെയ്യുന്നു. അവർ സ്ത്രീകളെ വിൽക്കുകയും പുരുഷന്മാരെ പീഡിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുപോകുന്ന കുടിയേറ്റക്കാർക്ക് എന്റെ പ്രാർത്ഥന ഞാൻ ഉറപ്പ് നൽകുന്നു. ഞാൻ നിങ്ങളോട് അടുത്തയാളാണെന്ന് അറിയുക” – പാപ്പാ വെളിപ്പെടുത്തി.

നവംബർ 27 -ന് കുടിയേറ്റക്കാരുടെ അസോസിയേഷനുകളുടെയും ഗ്രൂപ്പുകളുടെയും അംഗങ്ങളുമായി പാപ്പാ കൂടിക്കാഴ്ച നടത്തിയിരുന്നു. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ആഞ്ചലൂസ് പ്രാർത്ഥനയിലും പതാകയുമേന്തി ഈ സംഘടനകൾ എത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.