തിരുപ്പട്ടം, സേവനത്തിനുള്ള സമ്മാനമെന്ന് ഫ്രാന്‍സിസ് പാപ്പാ

തിരുപ്പട്ടം, സേവനത്തിനുള്ള സമ്മാനമെന്ന് ഫ്രാന്‍സിസ് പാപ്പാ. നല്ലിടയന്‍ ഞായര്‍ ദിനമായ ഏപ്രില്‍ 25 -ന് റോം രൂപതയ്ക്കായി ഒമ്പത് ഡീക്കന്മാരെ വൈദികരായി അഭിഷേകം ചെയ്ത വേളയില്‍ നല്‍കിയ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

ദൈവജനത്തിന്റെ ശുശ്രൂഷകരെന്ന നിലയില്‍ നിങ്ങള്‍ സദാ യേശുവിലേയ്ക്ക് ദൃഷ്ടികള്‍ ഉയര്‍ത്തണമെന്ന് നവവൈദികരോട് പാപ്പാ അഭ്യര്‍ത്ഥിച്ചു. അധ്യാപകന്‍, പുരോഹിതന്‍, നല്ലിടയന്‍ എന്നിങ്ങനെ യേശു നിര്‍വഹിച്ച് കടന്നുപോയ എല്ലാ പദവികളും നിങ്ങള്‍ അലങ്കരിക്കണമെന്നും പാപ്പാ ഓര്‍മ്മപ്പെടുത്തി.

എല്ലാത്തിനുമുപരിയായി സുവിശേഷം പ്രസംഗിക്കുക, ദൈവജനത്തെ നയിക്കുക, ദൈവാരാധനയെ ആഘോഷമാക്കുക എന്നിവയൊക്കെയാണ് വൈദികരുടെ സുപ്രധാന കടമകളെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.