കുടിയേറ്റക്കാർക്കു നേരെയുള്ള നിസ്സംഗതയിൽനിന്ന് മോചിതരാകുക: ഫ്രാൻസിസ് പാപ്പാ

ലോകകുടിയേറ്റദിനം ആചരിക്കുന്ന ഡിസംബർ 18-ന്, കുടിയേറ്റക്കാർക്കുനേരെ കൂടുതൽ മാനുഷികതയുടെ നോക്കാൻ പാപ്പാ ഉദ്‌ബോധിപ്പിച്ചു. ലോകം അവഗണിച്ച ആളുകളുടെ കണ്ണുകളിൽ നോക്കുവാൻ ധൈര്യമുണ്ടാകണമെന്നും, നിരാശരായ കുടിയേറ്റക്കാരുടെ കുട്ടികളുടെ മുഖങ്ങളാൽ പ്രചോദിതരാകാനും ക്ഷണിച്ച പാപ്പാ, നമ്മുടെ നിസ്സംഗതയെ മാറ്റിയെടുക്കുവാൻ വേണ്ടി, കുടിയേറ്റക്കാരായ ആളുകളുടെ സഹനങ്ങളെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ പരിശ്രമിക്കാനും എല്ലാവരെയും ആഹ്വാനം ചെയ്തു.

ഐക്യരാഷ്ട്രസംഘടനയുടെ തീരുമാനപ്രകാരമാണ് ലോകമെമ്പാടും ഡിസംബർ -18 കുടിയേറ്റദിനമായി ആചരിക്കുന്നത്. വിവിധയിടങ്ങളിൽ നിന്നെത്തുന്ന കുടിയേറ്റക്കാർക്ക് ലഭിക്കേണ്ട മാനുഷികപരിഗണനയ്ക്കായി എന്നും പ്രവർത്തിക്കുന്ന ഫ്രാൻസിസ് പാപ്പാ, നിരവധി അവസരങ്ങളിൽ കുടിയേറ്റക്കാരെ പലയിടങ്ങളിൽനിന്ന് യൂറോപ്പിലേക്ക് എത്തിക്കുന്നതിനായി സഹായിച്ചിട്ടുണ്ട്. ഡിസംബർ ആദ്യം സൈപ്രസിലേക്കും ഗ്രീസിലേക്കും നടത്തിയ അപ്പസ്തോലികയാത്രയുടെ ഭാഗമായി പാപ്പാ അഭയാർഥികളായ നിരവധി കുടിയേറ്റക്കാരെ കണ്ടിരുന്നു. ‘കുടിയേറ്റദിനം’ എന്ന ഹാഷ്‌ടാഗോടുകൂടി ഡിസംബർ 18-ന് ട്വിറ്ററിലാണ് പാപ്പാ ഇങ്ങനെ ഒരു സന്ദേശം കുറിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.