ഫ്രാൻസ്സിസ് പാപ്പ ഇപ്പോഴും ഓര്‍മ്മിക്കുന്ന സ്ത്രീ 

റോം: ഐ എസ് ത്രീവ്രവാദികൾ കഴുത്തിലേക്ക് ക്രൂശിത രൂപം കുത്തിയിറക്കി കൊല ചെയ്ത സ്ത്രീയെ ഓര്‍മ്മിച്ചുകൊണ്ടാണ് ആധുനിക രക്തസാക്ഷികള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥനാ ദിനത്തില്‍ പപ്പാ പ്രസംഗിച്ചത്. ചടങ്ങിന് വൻ വിശ്വാസ ജനാവലി സാക്ഷികളായി. അനുദിനം ദൈവസ്നേഹത്തിന്റെ ശക്തിയും ആഴവും അനുഭവിക്കുന്ന വിശ്വാസികളെയാണ് ഇന്നിന്റെ കാലഘട്ടത്തിൽ സഭയ്ക്ക് ആവശ്യമെന്നും ഫ്രാൻസിസ് പാപ്പ പറഞ്ഞു. ക്രിസ്തുവിനെ പ്രതി സ്വന്തം ജീവൻ വരെ ത്യജിക്കുന്നവരെയും നാം ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏപ്രിൽ 22 ന് വിശുദ്ധ ബർത്തലോമിയയുടെ ബസിലിക്കയില്‍ വച്ചു നടന്ന ആധുനിക രക്തസാക്ഷികളുടെ ബലി അനുസ്മരണ പ്രാർത്ഥനക്കിടയിലാണ് അദ്ദേഹം ഈ വാക്കുകൾ ലോകത്തിനു നൽകിയത്. നാസിസ്സത്തിന്റെയും കമ്യൂണിസത്തിന്റെയും തീവ്രവാദത്തിന്റെയും ഇരകളായി കൊല്ലപ്പെട്ട ക്രൈസ്തവർക്കു വേണ്ടിയാണ് അനുസ്മരണ പ്രാർത്ഥന അർപ്പിക്കപ്പെട്ടത്. “അഹങ്കാരവും അക്രമവും വച്ചു പുലർത്തുന്ന യുദ്ധങ്ങൾക്കു മുമ്പിൽ ശാന്തരായി ക്ഷമയുടെ പ്രതീകങ്ങളായി നിലകൊള്ളാൻ സഹായകമാകുന്നത് ദൈവസ്നേഹത്തിന്റെ ശക്തിയാണെന്ന സത്യം അവർ നമ്മെ പഠിപ്പിക്കുന്നു”. പപ്പാ ഓര്‍മ്മിപ്പിച്ചു.

പതിവിനു വിപരീതമായി മുൻകൂട്ടി എഴുതി തയ്യാറാക്കിയ പ്രസംഗത്തിൽ നിന്നും വ്യതിചലിച്ച് പാപ്പ പേരറിയാത്ത, രക്തസാക്ഷിയായി തീർന്ന ഒരു സ്ത്രീയെ അനുസ്മരിച്ചു. 2016-ൽ തന്റെ അഭയാർത്ഥി ക്യാംപകളുടെ സന്ദർശന വേളയിൽ ഗ്രീസിലെ ലിസ് ബോയിൽ വച്ച് കണ്ട അവളുടെ ഇസ്ലാം മതവിശ്വാസിയായ ഭർത്താവിൽ നിന്നാണ് ആ രക്തസാക്ഷിയെപ്പറ്റി മാര്‍പാപ്പ അറിയുന്നത്. തങ്ങളുടെ വീട്ടിലേക്ക് ഇരച്ചു കയറിയ ഐ എസ് ത്രീവ്രവാദികൾ ക്രിസ്തുവിന്റെ ക്രൂശിത രൂപത്തെ വലിച്ചെറിയാൻ നിർബന്ധിച്ചപ്പോൾ സമ്മതമല്ലെന്നു പറഞ്ഞ അവളുടെ കഴുത്തിലേക്ക് അതേ ക്രൂശിത രൂപം കുത്തിയിറക്കിയാണ് അവർ പക വീട്ടിയത്.

“എനിക്കറിയില്ല ഇന്നും അയാൾ സാധാരണ ജീവിതത്തിലെക്ക് മടങ്ങി എത്തിയോയെന്ന്. അഭയാർത്ഥി ക്യാംപുകൾ സ്ഥിതി ചെയ്യുന്നിടങ്ങളിലെ തദ്ദേശീയരുടെ ചില മനോഭാവങ്ങൾ ക്യാംപുകൾക്ക് ഒരു തടവറയുടെ രീതി നൽകുന്നുണ്ട്. ഇതിനു കാരണം മനുഷ്യാവകാശങ്ങളെക്കാൾ വില കൽപ്പിക്കപ്പെടുന്ന അന്താരാഷ്ട്ര ഉടമ്പടികളാണ്.” നിരവധി ക്രിസ്തീയ സമൂഹങ്ങൾ ഇന്നു വൻതോതിൽ വേട്ടയാടപ്പെടുന്നുണ്ട്. ഈ ലോകത്തിന്റെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ആത്മാവാണ് ഇതിനു കാരണമെന്ന് പോപ്പ് പറഞ്ഞു.

ആധുനിക രക്തസാക്ഷിത്വങ്ങൾക്കു ആദരം അർപ്പിച്ച് ഒരു കൂറ്റൻ പ്രതീകം സ്ഥാപിച്ച് പാപ്പ ഇപ്രകാരം പ്രാർത്ഥിച്ചു: “ഓ ദൈവമേ അങ്ങയുടെ സ്നേഹത്തിന്റെയും സുവിശേഷത്തിന്റെയും സാക്ഷികളായി തീരുവാൻ ഞങ്ങളെ യോഗ്യരാക്കണമേ. അങ്ങയുടെ കരുണ മനുഷ്യവർഗ്ഗത്തിന്റെ മേൽ വർഷിക്കണമേ. നിന്റെ സഭയെ നീ നവീകരിക്കണമേ. വിശ്വാസത്തെ പ്രതി വേട്ടയാടപ്പെടുന്ന ക്രൈസ്തവരെ അങ്ങ് സംരക്ഷിക്കണമേ. ലോകസമാധാനം അങ്ങ് പുനസ്ഥാപിക്കണമേ, ആമ്മേൻ.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.