പ്രതിസന്ധിവേളയിലെ ആശ്വാസം: മ്യാന്മറിനു വേണ്ടിയുള്ള പാപ്പായുടെ ദിവ്യബലി ഇന്ന്

Pope Francis

സംഘര്‍ഷം രൂക്ഷമായ മ്യാന്മറിലെ ജനതയ്ക്കുവേണ്ടി ഇന്ന് ഫ്രാന്‍സിസ് പാപ്പാ വിശേഷാല്‍ ദിവ്യബലി അര്‍പ്പിക്കും. വിവിധ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ജറുസലേമിനു വേണ്ടിയും പാപ്പാ ഈ ദിവ്യബലി കാഴ്ചവയ്ക്കും. റോം നിവാസികളായ മ്യാന്മര്‍ കത്തോലിക്കര്‍ക്കൊപ്പമാണ് പാപ്പാ ദിവ്യബലി അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നത്. വത്തിക്കാന്‍ സമയം രാവിലെ 10.00 -ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ് ദിവ്യബലി അര്‍പ്പണം.

ഇക്കാര്യം സംബന്ധിച്ച് വത്തിക്കാനില്‍ നിന്ന് നേരത്തെ തന്നെ അറിയിപ്പുമുണ്ടായിരുന്നു. ജപമാലയിലെ ഒരു രഹസ്യം മ്യാന്മറിനു വേണ്ടി കാഴ്ചവയ്ക്കണമെന്നും പാപ്പാ അഭ്യര്‍ത്ഥിച്ചിരുന്നു. ജറുസലേമിനെക്കുറിച്ചുള്ള ദുഃഖവും പാപ്പാ കഴിഞ്ഞ ദിവസങ്ങളില്‍ പങ്കുവച്ചിരുന്നു. വിശുദ്ധ നാടായ ജെറുസലേമില്‍ ഇസ്രയേല്‍ പോലീസും പലസ്തീനികളും തമ്മില്‍ നടക്കുന്ന അക്രമസംഭവങ്ങളില്‍ ദുഃഖം പ്രകടിപ്പിച്ച പാപ്പ, സംഘര്‍ഷം അവസാനിപ്പിച്ച് മേഖലയില്‍ സമാധാനം വീണ്ടെക്കാന്‍ ഇരുവിഭാഗത്തോടും അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

പാപ്പായുടെ ഈ വിശേഷാല്‍ ദിവ്യബലിയര്‍പ്പണത്തിലൂടെ ഇരുരാജ്യങ്ങളിലേയ്ക്കും ആഗോളശ്രദ്ധ പതിയുമെന്നും വേണ്ട നടപടികള്‍ അന്താരാഷ്ട്രസമൂഹം ചെയ്യുമെന്നുമാണ് കരുതപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.