ശക്തമായ ഓര്‍മ്മകള്‍ സുരക്ഷിതമായ ഭാവി വാഗ്ദാനം ചെയ്യുന്നു; ലുജാന്‍ മാതാവിന്റെറെ തിരുനാളിനു മുന്നോടിയായി പാപ്പാ നല്‍കിയ സന്ദേശം

രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനും കോവിഡ് 19-ല്‍ നിന്നുള്ള മോചനത്തിനുമായി അര്‍ജന്റീനയിലെ ബിഷപ്പുമാര്‍ നടത്തുന്ന ജപമാല പ്രാര്‍ത്ഥനയ്ക്ക് പിന്തുണയും തന്റെ ആത്മീയസാമീപ്യവും അറിയിച്ച് ഫ്രാന്‍സിസ് പാപ്പാ വീഡിയോ സന്ദേശം അയച്ചു. അര്‍ജന്റീനയുടെ സംരക്ഷകയായ ‘ഔര്‍ ലേഡി ഓഫ് ലുജാന്‍’ എന്നറിയപ്പെടുന്ന ലുജാന്‍ മാതാവിന്റെ തിരുനാള്‍ ദിനാഘോഷത്തിന് മുന്നോടിയായുള്ള സന്ദേശം കൂടിയാണ് പാപ്പാ നല്‍കിയത്.

“ഈ മേയ് മാസത്തില്‍, പരിശുദ്ധ മറിയത്തിന്റെ മാസത്തില്‍, മേയ് എട്ടിന് തിരുനാള്‍ ആഘോഷിക്കുന്ന ലുജാന്‍ മാതാവ് ഈ രാജ്യത്തിനായി ചെയ്തിട്ടുള്ള എല്ലാ നന്മകളേയും ഓര്‍മ്മിക്കാന്‍ ഞാന്‍ നിങ്ങളെ ആഹ്വാനം ചെയ്യുന്നു. കാരണം ശക്തമായ ഓര്‍മ്മകള്‍ സുരക്ഷിതമായ ഭാവി വാഗ്ദാനം ചെയ്യുന്നു. തിരുനാളിന്റെ എല്ലാ മംഗളങ്ങളും നേരുകയും നിങ്ങളോടൊപ്പം എന്റെ ആത്മീയസാന്നിധ്യം അറിയിക്കുകയും ചെയ്യുന്നു” – പാപ്പാ സന്ദേശത്തില്‍ പറഞ്ഞു.

ഔര്‍ ലേഡി ഓഫ് ലുജാന്‍ ബസലിക്കയില്‍ മേയ് എട്ട് ശനിയാഴ്ച, ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ബിഷപ്പുമാര്‍ ചേര്‍ന്ന് ജപമാല പ്രാര്‍ത്ഥന നടത്തുന്നുണ്ട്. മേയ് മാസത്തില്‍ പാപ്പാ ആഹ്വാനം ചെയ്ത ജപമാല മാരത്തണിന്റെ ഭാഗമായാണിത്. ഏഴ് മണിയ്ക്ക് വിശുദ്ധ കുര്‍ബാനയുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.