റോമിലെ ബസിലിക്കയുടെ മേൽനോട്ടം വഹിക്കാൻ കമ്മീഷണറെ നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ 

റോമിലെ ‘മരിയ മജ്ജോറ’ ബസിലിക്കയുടെ സാമ്പത്തിക കാര്യങ്ങളുടെ മേൽനോട്ടം വഹിക്കാൻ ഫ്രാൻസിസ് മാർപാപ്പ കമ്മീഷണറെ നിയമിച്ചു. ഡിസംബർ 15 -നാണ് വത്തിക്കാൻ നയതന്ത്രജ്ഞനായ മോൺസിഞ്ഞോർ റൊളാൻഡസ് മക്രിക്കാസിനെ കമ്മീഷണറായി നിയമിച്ചതായി വത്തിക്കാൻ അറിയിച്ചത്.

പകർച്ചവ്യാധിയുടെ വ്യാപനത്താൽ വഷളായിരിക്കുന്ന സാമ്പത്തിക കാര്യങ്ങളുടെ സങ്കീർണ്ണതകൾ കാരണമാണ് ആസ്തികൾ കൈകാര്യം ചെയ്യാൻ മക്രിക്കാസിനെ നിയമിച്ചതെന്ന് വത്തിക്കാൻ പറഞ്ഞു.

സെക്രട്ടേറിയറ്റ് ഫോർ ഇക്കണോമി, ഗവർണറേറ്റ് ഓഫ് വത്തിക്കാൻ സിറ്റി സ്റ്റേറ്റ്, വത്തിക്കാനിലെ സെൻട്രൽ ബാങ്കായ എപിസ്എ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ അദ്ദേഹത്തെ സഹായിക്കാനായുണ്ട്. ലിത്വാനിയയിൽ നിന്നുള്ള മക്രിക്കാസ്, 2019 ആഗസ്റ്റ് മുതൽ സ്റ്റേറ്റ് സെക്രട്ടേറിയറ്റിലെ അഡ്മിനിസ്ട്രേഷൻ തലവനാണ്. 49 -കാരനായ ഈ വൈദികൻ വാഷിംഗ്ടൺ ഡിസിയിലെ അപ്പസ്തോലിക് ന്യൂൺഷിയേച്ചറിൽ 2013 മുതൽ 2017 വരെ സേവനം ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.