പൊതുഭവനമായ ഭൂമിയെ സംരക്ഷിക്കുക എന്നത് എല്ലാവരുടേയും ഉത്തരവാദിത്വം: ഫ്രാന്‍സിസ് പാപ്പാ

പൊതുഭവനമായ ഭൂമിയെ സംരക്ഷിക്കുക എന്നത് എല്ലാവരുടേയും പൊതുവായ ഉത്തരവാദിത്വമാണെന്ന് ഫ്രാന്‍സിസ് പാപ്പാ. സഭ ‘ലൗദോത്തോ സി’ വാരാചരണത്തിന്റെ ഭാഗമായി വത്തിക്കാന്റെ, സമഗ്രമാനവ വികസനത്തിനുള്ള വിഭാഗവും ആഗ്ലിക്കന്‍ സെന്റര്‍ ഓഫ് റോമും ചേര്‍ന്ന് ‘സാഹോദര്യ സ്ഥാപനവും നീതിസംരക്ഷണവും, ഒറ്റപ്പെട്ട ജനവിഭാഗങ്ങള്‍ നേരിടുന്ന വെല്ലുവിളികളും അവരുടെ അവസരങ്ങളും’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തിലാണ് പാപ്പാ ഇക്കാര്യം ഓര്‍മ്മപ്പെടുത്തിയത്.

ഫ്രാന്‍സിസ് പാപ്പായുടെ ചാക്രികലേഖനങ്ങളായ ‘ലൗദോത്തോ സി’, ‘ഫ്രത്തേലി തൂത്തി’ എന്നിവയെ അടിസ്ഥാനമാക്കി മനുഷ്യാവകാശം, സാമൂഹികവും പാരിസ്ഥിതികവുമായ വെല്ലുവിളികള്‍, ഒറ്റപ്പെട്ട രാജ്യങ്ങളുടേയും ജനവിഭാഗങ്ങളുടേയും ക്ഷേമം എന്നിവയെല്ലാമാണ് ഓണ്‍ലൈനായി നടത്തുന്ന സമ്മേനളനത്തിലെ ചര്‍ച്ചാവിഷയങ്ങള്‍. പൊതുവായ പ്രവര്‍ത്തനങ്ങള്‍ക്കായി എപ്രകാരം ഐക്യത്തില്‍ വര്‍ത്തിക്കാമെന്നതും പ്രകൃതിവിഭവങ്ങളുടെമേല്‍ ജനങ്ങള്‍ക്ക് എങ്ങനെയെല്ലാമാണ് പരമാധികാരമുള്ളതെന്നുമെല്ലാം സമ്മേളനത്തില്‍ ചര്‍ച്ചയായി.

പല സ്ഥലങ്ങളിലുള്ള ജനങ്ങളും ഇന്നത്തെ കാലത്ത് വലിയ രീതിയിലുള്ള പാരിസ്ഥിത, കാലാവസ്ഥാ വ്യതിയാനങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും ഇതിനു വേണ്ട നടപടികള്‍ എത്രയും വേഗം എടുത്തില്ലെങ്കില്‍ പ്രകൃതിവിഭവങ്ങളിലും മനുഷ്യവിഭവങ്ങളിലും വലിയ ശോഷണം ഉണ്ടാവുമെന്നും പൊതുഭവനമായ ഭൂമിയെ സംരക്ഷിക്കുക എന്നത് എല്ലാവരുടേയും ഉത്തരവാദിത്വമാണെന്നും സമ്മേളനത്തിനുള്ള സന്ദേശമായി സമഗ്ര മാനവ വികസനത്തിനായുള്ള വിഭാഗത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ ടര്‍ക്‌സണ് അയച്ച സന്ദേശത്തില്‍ പാപ്പാ ഓര്‍മ്മപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.