മലാവിയിലെ കത്തോലിക്കാ ദൈവാലയത്തിന് വെന്റിലേറ്ററുകള്‍ സംഭാവന ചെയ്ത് മാര്‍പാപ്പ

കോവിഡ്-19 രോഗികളെ ചികിത്സിക്കുന്ന മലാവിയിലെ കത്തോലിക്കാ ആശുപത്രിയായ ലികൂനി മിഷനിലേയ്ക്ക് വെന്റിലേറ്ററുകള്‍ സംഭാവന ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. മലാവിയുടെ തലസ്ഥാനമായ ലിലോഗ്വേയില്‍ നിന്ന് ഒമ്പതു കിലോമീറ്ററുകള്‍ അകലെയാണ് ഈ ആശുപത്രി സ്ഥിതിചെയ്യുന്നത്.

മാര്‍പാപ്പയ്ക്ക് പകരമായി മലാവിയുടേയും സാംബിയയുടേയും അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആയ ആര്‍ച്ചുബിഷപ്പ് ടാര്‍സീസിയസ് സിയായേ ആണ് സമ്മാനം കൈമാറിയത്. ആശുപത്രിയുടെ നടത്തിപ്പുകാരായ മിഷനറി സിസ്റ്റേഴ്‌സ് ഓഫ് ഫ്രാന്‍സിസ് അസീസിയുടെ പ്രതിനിധികള്‍ക്കാണ് വെന്റിലേറ്ററുകള്‍ കൈമാറിയത്. പല രാജ്യങ്ങളിലായി അനേകം ആശുപത്രികളിലേയ്ക്ക് ഫ്രാന്‍സിസ് പാപ്പാ ഇതിനോടകം വെന്റിലേറ്ററുകളും മറ്റ് ചികിത്സാ ഉപകരണങ്ങളും നല്‍കിക്കഴിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.