ഉപഭോക്തൃത്വം ക്രിസ്തുമസിന്റെ ചൈതന്യത്തെ മോഷ്ടിക്കുന്നു: ഫ്രാൻസിസ് പാപ്പാ

ഉപഭോക്തൃത്വം ക്രിസ്തുമസിന്റെ ചൈതന്യത്തെ മോഷ്ടിക്കുകയാണെന്നു ഓർമ്മപ്പെടുത്തി ഫ്രാൻസിസ് പാപ്പാ. വത്തിക്കാനിൽ നടന്ന പ്രാർത്ഥനയിലാണ് പാപ്പാ ഈ കാര്യം ഓർമിപ്പിച്ചത്.

“ആധുനിക ലോകത്തിന്റെ ഉപഭോക്തൃത്വ ശൈലികൾ ക്രിസ്തുമസ് ചൈതന്യത്തെ മോഷ്ടിക്കുകയാണ്. ബെത്‌ലഹേമിലെ കാലിത്തൊഴുത്തിൽ ഉപഭോക്തൃത്വം കാണുവാൻ കഴിയില്ല. എന്നാൽ യാഥാർത്ഥ്യം, ദാരിദ്ര്യം, സ്നേഹം എന്നിവയുണ്ട് ആ കാലിത്തൊഴുത്തിൽ. ഉപഭോക്തൃവാദത്താൽ നമ്മെത്തന്നെ നശിപ്പിക്കരുത്. എനിക്ക് സമ്മാനങ്ങൾ വാങ്ങണം, ഇതും അതും ഞാൻ ചെയ്യണം തുടങ്ങിയ മനോഭാവങ്ങൾ നമുക്ക് ഉപേക്ഷിക്കാം. പുറമെയുള്ള കാര്യങ്ങൾ കൂടുതൽ ഉന്മേഷത്തോടെ ചെയ്യുമ്പോൾ ക്രിസ്തുമസിൽ പ്രധാനം ക്രിസ്തുവാണെന്നു മറക്കരുത്”- പാപ്പാ ഓർമിപ്പിച്ചു.

ക്രിസ്തു നമ്മുടെ ഇടയിൽ ജനിച്ചു. ഈ സമയം മറ്റെന്തിനേക്കാളും കൂടുതൽ പ്രാർത്ഥനയിൽ ആയിരിക്കുവാൻ ശ്രമിക്കണം എന്നും പാപ്പാ കൂട്ടിച്ചേർത്തു. നമ്മുടെ ചുറ്റുമുള്ള പാവങ്ങളായവരെയും ചേർത്തു പിടിച്ചു വേണം ക്രിസ്തുമസിന്റെ ചൈതന്യത്തിലേയ്ക്കു കടക്കുവാൻ എന്നും നല്ലൊരു കാര്യം ചെയ്യുവാനായി നാം നൽകുന്ന ഒരു ‘യെസ്’ മറിയം ദൈവത്തിനു നൽകിയ പ്രത്യുത്തരത്തെക്കാൾ വലുതാവില്ല എന്നും പാപ്പാ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.