മാർപാപ്പയുടെ നാമഹേതുക തിരുനാളിൽ സൗജന്യ വാക്‌സിൻ വിതരണം

സെന്റ് ജോർജിന്റെ നാമം സ്വീകരിച്ചിരിക്കുന്ന മാർപാപ്പയുടെ നാമഹേതുക തിരുനാൾ ദിനത്തിൽ വത്തിക്കാനിൽ ദരിദ്രർക്ക് സൗജന്യമായി കോവിഡ് വാക്സിൻ വിതരണം ചെയ്തു. മാർപ്പാപ്പയുടെ യഥാർത്ഥ പേര് ജോർജ് മരിയ ബർഗോളിയോ എന്നാണ്. മാർപാപ്പ ആയശേഷമാണ് ഫ്രാൻസിസ് എന്ന നാമം അദ്ദേഹം സ്വീകരിച്ചത്.

പോൾ ആറാമൻ ഹാളിൽ നടന്ന വാക്സിനേഷനിൽ 600 പാവപ്പെട്ടവർക്ക് ഫൈസർ വാക്സിന്റെ രണ്ടാം ഡോസ് നൽകി. ഹാളിലെത്തിയ പാപ്പാ വാക്സിൻ എടുക്കാൻ വന്നവരോടും ആരോഗ്യ പ്രവർത്തകരോടും കുശലാന്വേഷണം നടത്തുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.