അര്‍ജന്റീനിയന്‍ പ്രസിഡന്റ് ഫ്രാന്‍സിസ് പാപ്പായുമായി കൂടിക്കാഴ്ച നടത്തി

അര്‍ജന്റീനിയന്‍ പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ് ഫ്രാന്‍സിസ് പാപ്പായുമായി കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച വത്തിക്കാനില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും തമ്മിലുള്ള മികച്ച നയതന്ത്ര ബന്ധത്തില്‍ ഇരുവരും സംതൃപ്തി രേഖപ്പെടുത്തിയതായി വത്തിക്കാന്‍ പ്രസ്സ് ഓഫീസ് അറിയിച്ചു.

അര്‍ജന്റീനയില്‍ മഹാമാരി സൃഷ്ടിച്ച അടിയന്തരാവസ്ഥ, സാമ്പത്തിക പ്രതിസന്ധി, ദാരിദ്ര്യത്തിനെതിരെയുള്ള പോരാട്ടം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയില്‍ കടന്നുവന്നു. ഈ അവസരത്തിലും കത്തോലിക്കാ സഭ നല്‍കുന്ന സ്തുത്യര്‍ഹസേവനങ്ങളെക്കുറിച്ചും അര്‍ജന്റീനിയന്‍ പ്രസിഡന്റ് എടുത്തുപറഞ്ഞു.

അവസാനമായി പ്രാദേശികവും അന്താരാഷ്ട്രതലവുമായ ഏതാനും വിഷയങ്ങളും ചര്‍ച്ച ചെയ്താണ് ഇരുവരും പിരിഞ്ഞത്. സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയാത്രോ പരോളിന്‍, സ്‌റ്റേറ്റ് റിലേഷന്‍സ് സെക്രട്ടറി ആര്‍ച്ചുബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാലെര്‍ എന്നിവരുമായി പ്രത്യേകം കൂടിക്കാഴ്ചകളും നടത്തിയശേഷമാണ് അര്‍ജന്റീനിയന്‍ പ്രസിഡന്റ് മടങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.