വിവാഹത്തിന്റെയും കുടുംബജീവിതത്തിന്റെയും മാഹാത്മ്യത്തെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പായുടെ വാക്കുകള്‍

വിവാഹത്തിന്റെയും കുടുംബജീവിതത്തിന്റെയും മാഹാത്മ്യത്തെക്കുറിച്ചും രൂപപ്പെടുത്തലിനെക്കുറിച്ചും ഫ്രാന്‍സിസ് മാര്‍പാപ്പ പലപ്പോഴായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പങ്കാളികള്‍ തമ്മിലുള്ള സ്‌നേഹവും ഐക്യവുമാണ് ഒരു സമൂഹത്തിന്റെ തന്നെ നിലനില്‍പ്പിന് ആധാരമെന്നാണ് പാപ്പായുടെ അഭിപ്രായം. “പരസ്പരം സഹകരിച്ചുള്ള ഒരു യാത്ര തന്നെയാണത്. പൊതുനന്മയ്ക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കുടുംബജീവിതം. വിവാഹം എന്നത് ഒരു ചടങ്ങ് മാത്രമല്ല, മറിച്ച് പവിത്രമായ ഒരു കൂദാശയാണ്. ജീവിതാന്ത്യം വരെ കാത്തുസൂക്ഷിക്കേണ്ട ഉടമ്പടിയാണ്” – മാര്‍പാപ്പ പറയുന്നു.

നിരവധി സ്ഥലങ്ങളില്‍ ഇതിനോടകം കുടുംബജീവിതത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് സെമിനാറുകളും ക്ലാസുകളും സംഘടിപ്പിക്കുന്നതായി അറിയുന്നു. ആദ്യ നാളുകളിലെ ആഘോഷങ്ങള്‍ കഴിഞ്ഞ് ജീവിതം മുന്നോട്ടു നീങ്ങുമ്പോഴാണ് പരസ്പരം വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരുന്നത്. ആ സമയങ്ങളിലാണ് യഥാര്‍ത്ഥ ക്രിസ്തീയപങ്കാളിയുടെ ഗുണഗണങ്ങള്‍ പ്രകടിപ്പിക്കേണ്ടത് – മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

കുടുംബജീവിതത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് സാക്ഷ്യം നല്‍കുന്നവര്‍, വിവാഹം കഴിക്കാതെ ഒന്നിച്ച് ജീവിക്കുന്നവരിലേക്കും കടന്നുചെന്ന്, വിവാഹമെന്ന പവിത്രബന്ധത്തെക്കുറിച്ച് അവര്‍ക്ക് സാക്ഷ്യം നല്‍കണം – മാര്‍പാപ്പ ആവശ്യപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.