യഥാർത്ഥ ക്രിസ്തീയ ജീവിതം ക്രിസ്തുവിനു സാക്ഷ്യം വഹിക്കുന്നതാകണം: ഫ്രാൻസിസ് പാപ്പാ

സുവിശേഷം പകരുന്ന സന്ദേശം പ്രഘോഷിക്കുക, സ്നേഹത്തിന്റെ നല്ലഫലം ലോകത്തിനു നൽകുക എന്നിവ ക്രിസ്ത്യാനികൾ എന്ന നിലയിൽ നമ്മുടെ കടമകളാണെന്നു ഓർമ്മപ്പെടുത്തി ഫ്രാൻസിസ് പാപ്പാ. ഞായറാഴ്ച വൈകുന്നേരം നടന്ന പ്രാർത്ഥനയിലാണ് പാപ്പാ ക്രൈസ്തവരുടെ കടമകളെ കുറിച്ച് ഉദ്ബോധിപ്പിച്ചത്.

ശാഖകൾ പോലെ നാം നൽകേണ്ട ഫലം നമ്മുടെ ക്രിസ്തീയ ജീവിതത്തിന് സാക്ഷ്യം വഹിക്കുന്നു. യേശു പിതാവിന്റെ പക്കലേയ്ക്ക് പോയ ശേഷം ശിഷ്യന്മാരോട് പറഞ്ഞത് വാക്കിലും പ്രവർത്തിയിലും അവിടുത്തെ സുവിശേഷം പങ്കുവയ്ക്കുക എന്നതായിരുന്നു. അവർ അത് തുടരുകയും ചെയ്തു. അവർക്കും ഈശോയുടെ ശിഷ്യരായ നമുക്ക് ചെയ്യാനുള്ളതും അത് തന്നെയാണ്. ക്രിസ്തുവിന്റെ സ്നേഹത്തെ ലോകത്തിനു പകർന്നു കൊണ്ട് അവിടുത്തെ സാക്ഷികളായി മാറുക എന്നത് തന്നെ. പാപ്പാ വ്യക്തമാക്കി.

ക്രിസ്തുവിനോട് ചേർന്നിരിക്കുമ്പോൾ അവിടുന്ന് തന്റെ പരിശുദ്ധാത്മാവിനെ നമ്മിലേക്ക്‌ ചൊരിയും. അതിലൂടെ നമ്മുടെ അയൽക്കാർക്കും സമൂഹത്തിനും സഭയ്ക്കും നന്മയായത് ചെയ്യുവാൻ നമുക്ക് സാധിക്കുകയും ചെയ്യും എന്ന് പാപ്പാ ഓർമിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.