എക്യുമെനിക്കൽ പാത്രിയർക്കീസായി 30 വർഷം; പാത്രിയർക്കീസ് ബർത്തലോമിയ ഒന്നാമന് ആശംസകൾ അറിയിച്ച് പാപ്പാ

കോൺസ്റ്റാന്റിനോപ്പിളിന്റെ ആർച്ചുബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ എക്യുമെനിക്കൽ പാത്രിയർക്കീസ് ​​ബർത്തലോമിയ ഒന്നാമന് ആശംസകൾ അറിയിച്ച് കത്തയച്ചു.

“ഈ വർഷങ്ങളിൽ ദൈവം തന്ന അനുഗ്രഹങ്ങൾക്കും അങ്ങയുടെ ജീവിതത്തിനും ശുശ്രൂഷകൾക്കും ഞാൻ നന്ദി പറയുന്നു. എല്ലാ കൃപകളും നൽകുന്ന ദൈവം നിങ്ങൾക്ക് ആരോഗ്യവും ആത്മീയ സന്തോഷവും സമൃദ്ധമായ കൃപയും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.” -പാപ്പാ പറഞ്ഞു.

മാർപാപ്പയും പാത്രിയർക്കീസും ഈ മാസത്തിന്റെ തുടക്കത്തിൽ തന്നെ നിരവധി അവസരങ്ങളിൽ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. 2013 മാർച്ചിൽ മാർപാപ്പയായി സ്ഥാനമേറ്റപ്പോൾ പാത്രിയർക്കീസ് ​​ബർത്തലോമിയോയുടെ സാന്നിധ്യം ഉണ്ടായിരുന്നതും പാപ്പാ കത്തിലൂടെ അനുസ്മരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.