വാഴ്ത്തപ്പെട്ട ദൈവസഹായംപിള്ള ഉള്‍പ്പെടെ ഏഴ് പേരുടെ വിശുദ്ധ പദവിയ്ക്ക് പാപ്പായുടെ അംഗീകാരം

വത്തിക്കാനിലെ അപ്പസ്‌തോലിക കൊട്ടാരത്തിലെ കണ്‍സിസ്റ്ററി ഹാളില്‍ തിങ്കളാഴ്ച ചേര്‍ന്ന യോഗത്തില്‍ വാഴ്ത്തപ്പെട്ട ദൈവസഹായംപിള്ള ഉള്‍പ്പെടെ ഏഴ് പേരെ വിശുദ്ധരുടെ ഗണത്തിലേയ്ക്ക് ഉയര്‍ത്താനുള്ള തീരുമാനത്തിന് ഫ്രാന്‍സിസ് പാപ്പാ അംഗീകാരം നല്‍കി. പാപ്പാ അദ്ധ്യക്ഷം വഹിച്ച യോഗത്തില്‍ വച്ച് ഏഴ് വാഴ്ത്തപ്പെട്ടവരെ വിശുദ്ധപദവിയിലേയ്ക്ക് ഉയര്‍ത്തുന്നതിനായി കര്‍ദ്ദിനാള്‍മാര്‍ നല്‍കിയ വോട്ടിനെയാണ് പാപ്പാ അംഗീകരിച്ചത്. നാമകരണ ചടങ്ങ് അടുത്തുതന്നെയുണ്ടാവുമെന്ന് സൂചന ലഭിച്ചെങ്കിലും തീയതി നിശ്ചയിച്ചിട്ടില്ല.

ദൈവസഹായംപിള്ള വിശുദ്ധപദവിയിലേയ്ക്ക് ഉയര്‍ത്തപ്പെടുമ്പോള്‍ ഇന്ത്യയില്‍ നിന്ന് വിശുദ്ധപദവിയിലെത്തുന്ന ആദ്യ അത്മായന്‍ എന്ന വിശേഷണം കൂടി അദ്ദേഹത്തിന് ലഭിക്കും. ദൈവസഹായംപിള്ളയെ കൂടാതെ രണ്ട് വനിതകളും മൂന്ന് വൈദികരും ഒരു സൈനികനുമാണ് വിശുദ്ധപദിവിയിലേയ്ക്ക് ഉയര്‍ത്തപ്പെടുന്ന പുണ്യാത്മാക്കള്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.