യുദ്ധം മൂലം കഷ്ടതയനുഭവിക്കുന്ന എത്യോപ്യൻ ജനതയ്ക്ക് സമാധാനം ആശംസിച്ച് പാപ്പാ

വിഘടനവാദികളും ഗവൺമെന്റും തമ്മിലുള്ള സംഘർഷങ്ങളുടെ അനന്തരഫലം അനുഭവിക്കുന്ന എത്യോപ്യൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ. 2020 നവംബർ മുതൽ ആരംഭിച്ച യുദ്ധം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളെയും സാരമായി ബാധിക്കുകയും ലക്ഷക്കണക്കിന് ആളുകളെ അഭയാർത്ഥികളാക്കുകയും രാജ്യത്തെ ക്ഷാമത്തിലേക്ക് നയിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.

സെപ്റ്റംബർ 11 -ന് പുതുവർഷം ആഘോഷിക്കുന്ന എത്യോപ്യൻ ജനതയ്ക്ക് പാപ്പാ ആശംസകൾ നേരുകയും ചെയ്തിട്ടുണ്ട്. പുതുവർഷത്തിൽ സമാധാനത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും സന്ദേശം കേൾക്കുവാൻ ഏവർക്കും ഇടവരട്ടെ എന്നാണ് പാപ്പാ ആശംസിച്ചത്.

വിഘടനവാദികളായ പോപ്പുലർ ഫ്രന്റ് ഫോർ ദി ലിബറേഷൻ ഓഫ് ടിഗ്രെയും അവരെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന സർക്കാരിന്റെയും ജനങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളെയും കുറ്റകൃത്യങ്ങളെയും അന്താരാഷ്ട്ര സംഘടനകൾ അപലപിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.