പുരോഹിതന്‍ ഒരിക്കലും തന്റെ കര്‍ത്തവ്യത്തില്‍ നിന്ന് വിരമിക്കുന്നില്ല: ബനടിക്റ്റ് പതിനാറാമന്‍ പാപ്പ   

ഒരു പുരോഹിതനോ മെത്രാനോ കര്‍ദിനാളോ ഒരിക്കലും തങ്ങളുടെ ഉത്തരവാദിത്വങ്ങളില്‍ നിന്ന് വിരമിക്കുന്നില്ല എന്ന് വിശ്രമജീവിതം നയിക്കുന്ന ബനടിക്റ്റ് പതിനാറാമന്‍ പാപ്പാ. വിശ്വാസ തിരു സംഘത്തിന്‍റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് വിരമിച്ച കര്‍ദിനാള്‍ ജെർഹാർഡ് ലുഡ്വിഗ് മുള്ളറിനു അയച്ച കത്തിലാണ് ബനടിക്റ്റ് പാപ്പ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

പോള്‍ ആറാമന്‍ പാപ്പാ വത്തിക്കാനിലെ ഉയര്‍ന്ന പദവിയിലുള്ള   വൈദികരുടെ സേവന കാലഘട്ടം അഞ്ചു വര്‍ഷം എന്ന് ചുരുക്കിയത് പ്രവര്‍ത്തങ്ങള്‍ സുഗമമാക്കുവാനാണെന്നും പ്രവര്‍ത്തന കാലയളവിനു ശേഷം ഓഫീസ് ചുമതലയില്‍ നിന്ന് മാറുന്നു എന്നു മാത്രമേ ഉള്ളു എന്നും തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ തുടരുവാന്‍ ഓരോരുത്തരും ബാധ്യസ്ഥരാണെന്നും` സന്ദേശത്തില്‍ ബനടിക്റ്റ് പാപ്പാ പറഞ്ഞു.  “വിശ്വാസത്തിന്റെ വ്യക്തമായ പാരമ്പര്യങ്ങളെ അദ്ദേഹം പ്രതിരോധിച്ചു. എന്നാൽ, ഫ്രാൻസിസ് മാർപ്പാപ്പയുടെ പ്രചോദനത്താല്‍ അവയെ എങ്ങനെ അനുദിനം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണം എന്ന് മനസിലാക്കുവാന്‍ അദ്ദേഹം ശ്രമിച്ചു” ബനടിക്റ്റ്പാപ്പാ മുള്ളറിനെ കുറിച്ച് പറഞ്ഞു.

കര്‍ദിനാളിന്റെ എഴുപതാം ജന്മദിനത്തോടും  പൌരോഹിത്യ സ്വീകരണത്തിന്റെ നാല്പതാം വാര്ഷികത്തോടും അനുബന്ധിച്ചിറക്കിയ പുസ്തകത്തിലേയ്ക്കാണ് ബെനഡിക്ട് പാപ്പാ ആശംസ നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.