ഫ്രാ൯സിസ് പാപ്പാ സൈപ്രസിൽ എത്തി

ഫ്രാൻസിസ് പാപ്പാ തന്റെ മുപ്പത്തഞ്ചാം അപ്പോസ്തലിക സന്ദർശനം നടത്തുന്നത് സൈപ്രസിലേക്കും, ഗ്രീസിലേക്കുമാണ്. ഫ്രാൻസിസ് പാപ്പാ ഡിസംബർ രണ്ടാം തീയതി വ്യാഴാഴ്ച്ച പ്രാദേശിക സമയം രാവിലെ പത്ത് മണിക്ക് വത്തിക്കാനിൽ നിന്ന് റോമിലെ ഫ്യുമിച്ചീനോ വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചു. സാന്താ മാർത്തയിൽ നിന്നും 29 കി.മീ. അകലെയുള്ള പോർത്തോ സാന്താ റുഫീനാ രൂപതയിലാണ് ഈ വിമാനത്താവളം.

ഫ്രാൻസിസ് പാപ്പാ 11.00 മണിക്ക് സൈപ്രസിലെ ലർനാക്കയിലേക്ക് യാത്ര തിരിച്ചു. ഫ്രാൻസിസ് പാപ്പാ വിമാനത്തിലെ ജോലിക്കാരുമായി ഫോട്ടോ എടുക്കുകയും, മാധ്യമപ്രവർത്തകരെ അഭിവാദനം ചെയ്യുകയും ചെയ്തു. റോമിൽ നിന്ന് പറന്നുയർന്ന വിമാനം ഇറ്റലി ഗ്രീസ്, സൈപ്രസ് എന്നീ രാജ്യങ്ങളുടെ മേലെ പറന്നാണ് ലർനാക്കയിലേക്കെത്തിയത്. പ്രാദേശീക സമയം രണ്ടിന് പാപ്പായെയും വഹിച്ചുള്ള വിമാനം ലർനാക്കാ വിമാനത്താവളത്തിലെത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.