ബുഡാപെസ്റ്റ്, സ്ലോവാക്യ സന്ദര്‍ശനം പ്രഖ്യാപിച്ച് മാര്‍പാപ്പ

ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ്, സ്ലോവോക്യ എന്നിവിടങ്ങളിലേക്കുള്ള തന്റെ സന്ദര്‍ശനത്തിന്റെ തീയതി പ്രഖ്യാപിച്ച് ഫ്രാന്‍സിസ് പാപ്പാ. സെപ്റ്റംബര്‍ 12 മുതല്‍ 15 വരെ തീയതികളിലാണ് ഹംഗറിയും അയല്‍രാജ്യമായ സ്ലോവാക്യയും സന്ദര്‍ശിക്കാന്‍ പാപ്പാ തീരുമാനിച്ചിരിക്കുന്നത്.

ഞായറാഴ്ചയിലെ ഏഞ്ചലസ് പ്രാര്‍ത്ഥനയ്ക്കിടെയാണ് ഇക്കാര്യം പാപ്പാ വെളിപ്പെടുത്തിയത്. 52 – ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ സംബന്ധിക്കുന്നതിനായി ഹംഗറി സന്ദര്‍ശിച്ചേക്കുമെന്ന് നേരത്തെ തന്നെ പാപ്പാ അറിയിച്ചിരുന്നു. ആദ്യം ബുഡാപെസ്റ്റിലാണ് അദ്ദേഹം സന്ദര്‍ശനം നടത്തുക.

തന്റെ യാത്രകള്‍ സംഘടിപ്പിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും നന്ദിയും പ്രാര്‍ത്ഥനയും നേരുന്നതായും അവരെക്കൂടി പ്രാര്‍ത്ഥനയില്‍ ഓര്‍ക്കുന്നതിനായി വിശ്വാസികളെ അദ്ദേഹം ക്ഷണിക്കുകയും ചെയ്തു.

കോവിഡ് പകര്‍ച്ചവ്യാധിക്കു മുമ്പ് 2020 -ല്‍ ഇന്‍ഡോനേഷ്യ, ഈസ്റ്റ് തിമൂര്‍, പാപുവ ന്യൂഗിനിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങള്‍ പാപ്പാ ആസൂത്രണം ചെയ്തിരുന്നതാണ്. അവയെല്ലാം റദ്ദാക്കപ്പെട്ടു. ഫ്രാന്‍സിസ് മാര്‍പാപ്പ കഴിഞ്ഞ ഏഴു വര്‍ഷങ്ങള്‍ കൊണ്ട് 32 വിദേശപര്യടനങ്ങളിലായി 51 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.