കത്തോലിക്കാ സഭയുടെ വെളിച്ചത്തെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പായുടെ വാക്കുകള്‍

Pope Francis

ആരുമറിയാതെ ചെയ്യുന്ന പുണ്യപ്രവര്‍ത്തിയും വിശുദ്ധിയുമാണ് യഥാര്‍ത്ഥത്തില്‍ കത്തോലിക്കാ സഭയുടെ വെളിച്ചമെന്ന് ഫ്രാന്‍സിസ് പാപ്പാ.

“പലപ്പോഴും ആരുമറിയാത്ത, പലരും തിരിച്ചറിയാത്ത പുണ്യജീവിതങ്ങളും പുണ്യപ്രവര്‍ത്തികളുമാണ് തീര്‍ത്ഥാടകസഭയുടെ ജീവിതത്തില്‍ വ്യാപിച്ചുനില്‍ക്കുന്നത്” – ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. “ക്ഷമാപൂര്‍ണ്ണരായ ദൈവജനത്തില്‍ നാം വിശുദ്ധി കാണണം. അത്രമേല്‍ സ്നേഹത്തോടെ തങ്ങളുടെ കുഞ്ഞുങ്ങളെ വളര്‍ത്തുന്ന മാതാപിതാക്കളിലും വീടുകളില്‍ അടുപ്പു പുകയാന്‍ വേണ്ടി അദ്ധ്വാനിക്കുന്ന സ്ത്രീ-പുരുഷന്മാരിലും രോഗികളിലും പുഞ്ചിരിക്കുന്ന വയോധികരിലും ഒക്കെ മറഞ്ഞിരിക്കുന്ന വിശുദ്ധി കാണാന്‍ നാം പഠിക്കണം” – ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.