ഒരു ജനതയുടെ പ്രത്യാശയാണ് കുട്ടികൾ: പാപ്പാ

ഒരു ജനതയെ പുനർജ്ജനിക്കാൻ പ്രേരിപ്പിക്കുന്ന പ്രത്യാശയാണ് കുട്ടികൾ എന്ന് ഓർമ്മപ്പെടുത്തി ഫ്രാൻസിസ് പാപ്പാ. ഇറ്റലിയിലെ ഫാമിലി അസോസിയേഷൻസ് നടത്തിയ സമ്മേളനത്തിലാണ് പാപ്പാ കുഞ്ഞുങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മപ്പെടുത്തിയത്.

മികച്ച ഒരു ഭാവി സമൂഹത്തിൽ സാധ്യമാകണമെങ്കിൽ കുടുംബങ്ങളെ പ്രത്യേകിച്ച് യുവതികളെ, അവരുടെ ജീവിതപദ്ധതികളെ തളർത്തുന്ന എല്ലാ അപകടങ്ങളിൽ നിന്നും സംരക്ഷണം നൽകേണ്ടിയിരിക്കുന്നു. പലപ്പോഴും കുഞ്ഞുങ്ങളെ വളര്‍ത്തേണ്ടി വരുന്നതിലെ ചിലവുകൾ ദമ്പതികളെ ഭയപ്പെടുത്തുന്നു. പലപ്പോഴും ജോലിസ്ഥലങ്ങളിൽ, തങ്ങൾ ഗർഭിണിയാണെന്ന് അറിയിക്കാതെ ജോലി ചെയ്യുന്നവരുണ്ട്. പലപ്പോഴും ജോലിസ്ഥലങ്ങളിൽ അവർ വിവേചനം നേരിടുന്നു. ജീവൻ നൽകുക എന്ന മഹത്തായ കർമ്മത്തിൽ ഏർപ്പെടുന്നവരെ ഈ സമൂഹത്തിന് എങ്ങനെ വിലകുറച്ചു കാണുവാൻ സാധിക്കുന്നു എന്നത് വലിയ ഒരു സംശയമാണ്. സമൂഹത്തിന് ഒരിക്കലും ജീവൻ നൽകുന്നവരെ തടയുവാൻ കഴിയില്ല. കാരണം അവർ ഒരു തലമുറയുടെ പ്രത്യാശയ്ക്കാണ് ജന്മം നൽകുന്നത് – പാപ്പാ വ്യക്തമാക്കി.

ഈ പകർച്ചവ്യാധിയുടെ സമയത്ത് തൊഴിലില്ലായ്മയും കഷ്ടപ്പാടും മൂലം വലയുന്ന ധാരാളം കുടുംബങ്ങൾ ഉണ്ട്. അവരെ കൂടെ പിന്തുണയ്ക്കുവാൻ നമുക്ക് കഴിയണം – പാപ്പാ ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.