ലോകത്തിന്റെ നവീകരണം ലക്ഷ്യമിട്ട് പോളണ്ടില്‍ പൂജരാജാക്കന്മാരുടെ റാലി

ലോകത്തിന്റെ മുഖം നവീകരിക്കുക എന്ന ലക്ഷ്യത്തോടെ പോളണ്ടില്‍ പൂജ രാജാക്കന്മാരുടെ റാലി നടത്തി. ജനുവരി ആറാം തിയതി പൂജരാജാക്കന്മാരുടെ തിരുനാളിനോട് അനുബന്ധിച്ച് നടത്തിയ മാര്‍ച്ച്, പോളണ്ടിലെ 752 നഗരങ്ങളിലൂടെ കടന്നുപോയി.

നല്ല ഒരു ലോകത്തെ കെട്ടിപ്പടുക്കുക, ജന്മനാട്ടില്‍ നന്മ വളര്‍ത്തുക, മനുഷ്യഹൃദയങ്ങളെ രൂപാന്തരപ്പെടുത്തുക എന്ന ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ വാക്കുകളില്‍ നിന്ന് പ്രചോദനം സ്വീകരിച്ചു കൊണ്ടാണ് ഈ മാര്‍ച്ച് നടത്തിയത്. കൂടാതെ, ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ പ്രസിദ്ധമായ വാക്കുകളും മറ്റും മാര്‍ച്ചില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

മാര്‍ച്ചിന്റെ അവസരത്തില്‍ ആളുകളില്‍ നിന്ന് പിരിവ് നടത്തിയിരുന്നു. ഈ തുക പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് വിനോദയാത്ര നടത്തുന്ന ‘ഗീവ് ചില്‍ഡ്രന്‍ ഹോളിഡേയ്‌സ്’ എന്ന പദ്ധതിയിലേക്ക് കൈമാറും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.