പൊന്തിഫിക്കല്‍ ബൈബിൾ കമ്മീഷൻ അംഗമായി മലയാളി വൈദികൻ

ഈശോ സഭാംഗവും മലയാളി വൈദികനുമായ ഫാ. ഹെൻട്രി പട്ടരുമടത്തിനെ റോമിലെ പൊന്തിഫിക്കല്‍ ബൈബിൾ കമ്മീഷൻ അംഗമായി ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. പ്രശസ്ത ബൈബിൾ പഠനകേന്ദ്രമായ ബിബ്ലികുമ്മിലെ പ്രൊഫസറായി സേവനം ചെയ്തുവരുന്നതിനു ഇടയിലായിരുന്നു പുതിയ നിയമനം. ബിബ്ലികുമ്മിലും, ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിലുമായാണ് ഫാ. ഹെൻട്രി ബൈബിൾ പഠനം പൂർത്തിയാക്കിയത്.

കെസിബിസി ബൈബിൾ പരിഷ്കരണ കമ്മീഷൻ അംഗമായ അദ്ദേഹം നിരവധി സെമിനാരികളിൽ അധ്യാപകനാണ്. ആദ്യമായാണ് പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ നേതൃത്വനിരയിൽ ഒരു മലയാളി വൈദികൻ എത്തുന്നത്. പൊന്തിഫിക്കൽ കമ്മീഷനിൽ നിയമിക്കപ്പെടുന്ന രണ്ടാമത്തെ മലയാളിയാണ് ഹെൻട്രി അച്ചൻ. ഷില്ലോങ്ങിലെ തിയോളജിക്കൽ സെമിനാരിയിൽ പഠിപ്പിക്കുന്ന ഫാ. തോമസ് മഞ്ഞളി റോമിലെ പൊന്തിഫിക്കൽ ബൈബിൾ കമ്മീഷനിൽ അംഗമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.