ജീവന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാൻ പുത്തൻ മാർഗ്ഗങ്ങളുമായി പോളിഷ് രൂപത 

ജീവന്റെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും ഗർഭഛിദ്രം തടയുന്നതിനുമായി പുതിയ മാർഗ്ഗങ്ങളുമായി പോളണ്ടിലെ  ലുബ്‌ളിൻ രൂപത. ജീവന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുവാൻ സോഷ്യല്‍ മീഡിയയെ പരമാവധി ഉപയോഗപ്പെടുത്തിയിക്കുകയാണ് ലുബ്‌ളിനിലെ രൂപതാംഗങ്ങൾ.

ജനിക്കാൻ പോകുന്ന കുട്ടികളുടെ പ്രാധാന്യം സൂചിപ്പിച്ചുകൊണ്ട് അവർക്കു വേണ്ടി ശബ്ദം ഉയർത്തിക്കൊണ്ട് സെൽഫികളും ഫോട്ടോകളും മറ്റും ഫേസ് ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്തുകൊണ്ടാണ് പുതിയ ബോധവത്കരണ പരിപാടി ആരംഭിച്ചിരിക്കുക. “നമ്മൾ നമ്മളെത്തന്നെ കാണിക്കുന്നതിനായി സെൽഫികളും മറ്റും എടുക്കുന്നു. എന്നാൽ ഈ സാഹചര്യത്തിൽ ജീവന്റെ പ്രാധാന്യം മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ നാം ഇതു ചെയ്യുന്നു.

‘സെല്‍ഫി ഫോര്‍ ലൈഫ്’ എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന ഈ ക്യാമ്പയിന്‍ ജൂണ്‍ പത്തിന് നടക്കുന്ന മാര്‍ച്ച്‌ ഫോര്‍ ലൈഫ് ആന്‍ഡ്‌ ഫാമിലി പരിപടിയില്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.