‘ചങ്കാണെൻ ഇന്ത്യ’ എന്ന കവിത സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു

ഫാ. പോൾ മനയമ്പിള്ളിയുടെ ‘ചങ്കാണെൻ ഇന്ത്യ’ എന്ന കവിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഭാരതത്തിന്റെ ധീര യോദ്ധാക്കൾക്ക് പ്രണാമമർപ്പിച്ചുകൊണ്ടാണ് ഈ കവിത രചിച്ചിരിക്കുന്നത്. എറണാകുളം – അങ്കമാലി അതിരൂപതയിലെ കിടങ്ങൂർ ഉണ്ണിമിശിഹാ പള്ളിവികാരിയാണ് ഫാ. പോൾ മനയമ്പിള്ളി. ഈ കവിത എഴുതിയതും സംഗീതം നൽകിയതും ആലപിച്ചിരിക്കുന്നതും ഇദ്ദേഹം തന്നെ.

‘എൻ്റെ ചങ്കാണ് എൻ്റെ ഇന്ത്യ, ചങ്കിലെ ചോരയാണ് എൻ്റെ ഇന്ത്യ…’ എന്ന് തുടങ്ങുന്ന ഈ കവിതയിൽ നിറഞ്ഞു നിൽക്കുന്നത് ദേശസ്നേഹവും ധീര ജവാന്മാരോടുള്ള ആദരവും മാത്രം. നിരവധി ഗാനങ്ങളും ഭക്തിഗാനങ്ങളും കവിതകളും എഴുതിയിട്ടുള്ള ഇദ്ദേഹം എറണാകുളം – അങ്കമാലി അതിരൂപതയിലെ അറിയപ്പെടുന്ന ഗായകരിൽ ഒരാളാണ്. മലയാറ്റൂർ സ്വദേശിയാണ് ഇദ്ദേഹം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.