വചനഗീതം

ദൈവജനമേ,
അണയുക നിങ്ങൾ
തിരുമൊഴിയതു കേൾക്കാൻ
മനസ്സ് തുറക്കൂ…. (2)

തിരുവചനം ഘോഷിക്കാൻ
ഒന്നായി അണിചേർന്നിടൂ….
സർവ്വസൃഷ്ടനാഥനെ –
യൊന്നായി സ്തുതിച്ചിടുവിൻ.

ദൈവജനമേ,
അണയുക നിങ്ങൾ
തിരുമൊഴിയതു കേൾക്കാൻ
മനസ്സ് തുറക്കൂ…. (2)

തിരുമൊഴിതൻ നാദം
ഒന്നായി ആർത്തു പാടിടുവിൻ,
തിരുനാഥനു ഹല്ലേലുയ്യ പാടിടുവിൻ
ഒന്നായി ചേർന്ന് സ്തുതിച്ചിടുവിൻ.

ദൈവജനമേ,
അണയുക നിങ്ങൾ
തിരുമൊഴിയതു കേൾക്കാൻ
മനസ്സ് തുറക്കൂ….(2)

ടിനുമോൻ തോമസ്

ടിനു മങ്കൊമ്പിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.