കുഞ്ഞുങ്ങളുടെ മാമ്മോദീസ നിരക്കിൽ മെക്സിക്കോയെ പിന്നിലാക്കി ഫിലിപ്പീൻസ് ഒന്നാം സ്ഥാനത്ത്

ഏഴു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളുടെ ജ്ഞാനസ്നാന സ്വീകരണം നടത്തിയതിൽ ലോകത്തിലെ മുൻപന്തിയിൽ നിൽക്കുന്ന രാജ്യം ഫിലിപ്പീൻസാണെന്നു റിപ്പോർട്ട്. 1.6 ദശലക്ഷം കുട്ടികൾ ആണ് 2019 -ൽ മാത്രം മാമ്മോദീസ സ്വീകരിച്ചത്. വത്തിക്കാനിലെ ‘സ്റ്റാറ്റിസ്റ്റിക്കൽ ഇയർബുക്ക്’ ആണ് ഇത് സംബന്ധിച്ചുള്ള പഠന റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.

മെക്സിക്കോയാണ് ഇതിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. 1.48 ദശലക്ഷത്തിലധികം കുഞ്ഞുങ്ങളാണ് മെക്സിക്കോയിൽ മാമ്മോദീസാ സ്വീകരിച്ചിരിക്കുന്നത്. ബ്രസീൽ, യുണൈറ്റഡ് സ്റ്റെസ്റ്റ്സ്, കൊളംബിയ എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിൽ. എന്നാൽ ഏറ്റവും കൂടുതൽ കത്തോലിക്കരെ ജ്ഞാനസ്നാനം നടത്തിയതിൽ ഫിലിപ്പീൻസ് മൂന്നാം സ്ഥാനത്താണ് നിലകൊള്ളുന്നത്. ഇതിൽ ഒന്നാം സ്ഥാനം ബ്രസീലിനാണ്. മെക്സിക്കോയ്ക്ക് മൂന്നാമതും യുണൈറ്റഡ് സ്റ്റേറ്റ്സ് നാലാമതും ഇറ്റലി അഞ്ചാം സ്ഥാനത്തുമാണ് ഉള്ളത്.

“ഫിലിപ്പീൻസിലെ വിശ്വാസം ഉയർത്തിപ്പിടിക്കുക, 500 വർഷങ്ങൾക്കു മുൻപേ നാം നേടിയെടുത്ത ഈ വിശ്വാസം എല്ലാവരിലേക്കും എത്തിക്കുക” ക്രൈസ്തവ വിശ്വാസം ഫിലിപ്പീൻസിലെത്തിയതിന്റെ അഞ്ഞൂറാം വാർഷികാഘോഷ വേളയിൽ ഫ്രാൻസിസ് പാപ്പാ അവിടുത്തെ വിശ്വാസികളോട് പറഞ്ഞു. ഏപ്രിൽ 14 നായിരുന്നു സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ഫ്രാൻസിസ് പാപ്പ ഫിലിപ്പീൻസിനായി പ്രത്യേകം ബലിയർപ്പിക്കുകയും സന്ദേശം നൽകുകയും ചെയ്തത്. ഫിലിപ്പീൻസിലെ ആഘോഷ ചടങ്ങുകൾക്ക് മിഴിവേകുവാൻ അഞ്ഞൂറാം വാർഷികത്തിന്റെ പ്രത്യേക ഗാനവും ചിട്ടപ്പെടുത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.